
റമസാനില്‍ യുഎഇ അനാഥരുടെ കണ്ണീരൊപ്പുന്നു
ദുബൈ: യുഎഇയില്‍ ആളില്ലാ ഡ്രോണുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന കമ്പനികള്‍ക്ക് അംഗീകാരം നല്‍കുന്നതിനായി ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അവതരിപ്പിച്ച മാനദണ്ഡങ്ങള്‍ പ്രാബല്യത്തില്‍. മുമ്പ് ആര്‍ക്കും ഡ്രോണുകള്‍ പറത്താമെന്ന അനുമതിക്കാണ് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്. സിഎആര്‍ എയര്‍സ്പേസ് പാര്‍ട്ട് യുസ്പേസ് എന്ന പേരിലാണ് ദേശീയ തലത്തില്‍ പുതിയ നിയന്ത്രണ മാനദണ്ഡങ്ങള്‍ നടപ്പിലാക്കുന്നത്.
ആളില്ലാ ഡ്രോണുകള്‍ പറത്താന്‍ ഇത്തരമൊരു നിയന്ത്രണം കൊണ്ടുവരുന്നത് മേഖലയില്‍ ആദ്യമാണ്. ഡ്രോണ്‍ പ്രവര്‍ത്തിപ്പിക്കുന്ന രാജ്യത്തെ മുഴുവന്‍ കമ്പനികളും മാര്‍ഗ നിര്‍ദേശങ്ങളും നിയമങ്ങളും പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. പരിശീലനം, കരാറുകള്‍, ഗുണനിലവാരം, സുരക്ഷ, ഓഡിറ്റിങ് തുടങ്ങി ഡ്രോണ്‍ സേവന ദാതാക്കള്‍ക്കുള്ള എല്ലാ മാനദണ്ഡങ്ങളും നിര്‍ദേശങ്ങളും പുതിയ മാര്‍ഗനിര്‍ദേശത്തില്‍ പ്രതിപാദിക്കുന്നുണ്ട്. രാജ്യത്തെ ഡ്രോണ്‍ പ്രവര്‍ത്തനങ്ങളും വ്യോമയാന ഗതാഗതവും തമ്മില്‍ സുഗമമായ സംയോജനം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ വ്യോമയാന അതോറിറ്റി അവതരിപ്പിച്ചിരിക്കുന്നത്. വ്യക്തികളുടെ ഡ്രോണ്‍ ഉപയോഗത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം അടുത്തിടെ അതോറിറ്റി ഭാഗികമായി എടുത്തുകളഞ്ഞിരുന്നു. എന്നാല്‍, ദുബൈ എമിറേറ്റില്‍ ഇപ്പോഴും നിയന്ത്രണം തുടരുകയാണ്. വിനോദ ആവശ്യങ്ങള്‍ക്കായി ഡ്രോണ്‍ ഉപയോഗിക്കുന്നവര്‍ യുഎഇ ഡ്രോണ്‍സ് ആപ്പിലൂടെ രജിസ്റ്റര്‍ ചെയ്യുകയും ജിസിഎഎ അംഗീകൃത ഏജന്‍സികളില്‍ നിന്ന് പരിശീലന സര്‍ട്ടിഫിക്കറ്റ് നേടുകയും വേണമെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.