
യുഎഇയില് ഏപ്രിലില് ഇന്ധനവില കുറയും
ദുബൈ : അതീവസുരക്ഷ സംവിധാനങ്ങളുള്ള ഡ്രൈവറില്ലാ പട്രോളിങ് കാര് ജൈറ്റെക്സില് പുറത്തിറക്കി അബുദാബി പൊലീസ്. സ്വയം നിയന്ത്രിക്കുന്ന, വെടിയേല്ക്കാത്ത മാഗ്നം എംകെ1 ഇലക്ട്രിക് സ്മാര്ട്ട് കാര് പട്രോളിങ് നിരീക്ഷണത്തിനും തടവുകാരെ സുരക്ഷിതമായി കൊണ്ടുപോകാനുമെല്ലാം ഉപയോഗിക്കും. 1.5 ടണ് പേലോഡ് ശേഷിയുള്ള വാഹനത്തില് മൂന്ന് പൊലീസുകാര്ക്കും ഒരു തടവുകാരനും സഞ്ചരിക്കാം. ഒരു തടവുകാരനുള്ള സെല് വാഹനത്തില് സജ്ജമാക്കിയിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളില് ട്രാഫിക് ലൈറ്റ് നിയന്ത്രിക്കാനും മണിക്കൂറില് 150 കിലോമീറ്റര് ഓടിയെത്തും. കരയിലും കടലിലും സഞ്ചരിക്കാവുന്ന രീതിയിലാണ് രൂപകല്പന. ചാര്ജ് ചെയ്തും പെട്രോള് നിറച്ചും ഉപയോഗിക്കാവുന്ന ഹൈബ്രിഡ് വാഹനമാണിത്. ഓഡിയോ, വിഷ്വല്,വൈറ്റല് സൈന് മോണിറ്ററിങ് സിസ്റ്റം,ഓഫ്റോഡ് ഓട്ടോണമസ് നാവിഗേഷന്,ഡ്രോണുകള്ക്കും മറ്റ് ഉപകരണങ്ങള്ക്കുമായുള്ള സംയോജിത റേഡിയോ,സെല്ലുലര് ആശയ വിനിമയം എന്നിവയും ഉള്പ്പെടുന്നു.