
ഈദ് അവധി ദിവസങ്ങളില്‍ ദുബൈയില്‍ 222 യാചകര്‍ പിടിയില്‍
ദുബൈ: ഇവോകാര്‍ഗോയുടെ പങ്കാളിത്തത്തോടെ രാജ്യത്തെ ഡ്രൈവറില്ലാ ട്രക്കിന്റെ ആദ്യ ഘട്ട പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി. യുഎഇയിലെ ഏറ്റവും വലിയ സിംഗിള്അര്ബന് മാസ്റ്റര്‍ ഡെവലപ്മെന്റായ ദുബൈ സൗത്തിലാണ് പരീക്ഷണ ഓട്ടം നടത്തിയത്. ദുബൈ സൗത്ത് ലോജിസ്റ്റിക്സ് ഡിസ്ട്രിക്റ്റിലെ അടച്ചിട്ട ഒരു റൂട്ടിലാണ് ട്രയലുകള്‍ നടന്നത്. പരീക്ഷണ ഓട്ടത്തില്‍, ലോജിസ്റ്റിക് ഡിസ്ട്രിക്റ്റിലെ ഭാവി സേവനത്തിനായി ഇവോകാര്‍ഗോ എന്‍1 എന്ന ആളില്ലാ ഇലക്ട്രിക് ട്രക്കിന്റെ ഹാര്ഡ്വെയര്, സോഫ്റ്റ്വെയര്, വിശ്വാസ്യത എന്നിവ പരിശോധിച്ചു. ഓട്ടോണമസ് നാവിഗേഷന്‍, സുരക്ഷ, മറ്റ് വാഹനങ്ങള്‍, ട്രക്കുകള്‍, കാല്‍നടയാത്രക്കാര്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന സമ്മിശ്ര ട്രാഫിക് സാഹചര്യങ്ങളിലാണ് പരിശോധനകള്‍ നടത്തിയത്. വാഹനത്തിന്റെ പാര്‍ക്കിംഗ്, റിവേഴ്സ് പാര്‍ക്കിംഗ്, ടേണിംഗ്, റിവേഴ്സ് ടേണിംഗ് തുടങ്ങി വിവിധ നീക്കങ്ങളും ഈ സംവിധാനം പരീക്ഷിച്ചു. കണ്ട്രോള് സെന്ററിന്റെ പ്രവര്‍ത്തനക്ഷമതയും പരിശോധിച്ചു. പരിശോധനയ്ക്കിടെ പരാജയങ്ങളോ അപകടകരമായ സംഭവങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആദ്യ ഘട്ട പരീക്ഷണത്തില്‍ വാഹനം ട്രാഫിക്കിനോട് പ്രതികരിക്കാനും മികച്ച രീതിയില്‍ ഗതാഗതം സുഗമമാക്കാനുമുള്ള കഴിവ് തെളിയിച്ചതായി അധികൃതര്‍ അറിയിച്ചു. ഡ്രൈവറില്ലാ വാഹനങ്ങള്‍ ഓട്ടോമൊബൈല്‍ വ്യവസായത്തില്‍ വിപ്ലവം സൃഷ്ടിക്കുന്നതിലും കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിലും കാര്‍ബണ്‍ പുറംതള്ളല്‍ കുറയ്ക്കുന്നതിലും നിര്‍ണായക പങ്ക് വഹിക്കുമെന്നതിനാല്‍, ദുബൈ സൗത്തും ഇവോകാര്‍ഗോയും തമ്മിലുള്ള ഈ പങ്കാളിത്തം ലോജിസ്റ്റിക്സ് മേഖലയിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്. ആഗോള ലോജിസ്റ്റിക് ഹബ്ബായി മാറാനുള്ള യുഎഇയുടെ പ്രതിബദ്ധത ഉയര്‍ത്തിക്കാട്ടി ഇവോകാര്ഗോയുമായുള്ള സഹകരണം മേഖലയുടെ സ്ഥാനം ശക്തിപ്പെടുത്തുകയും ഭാവിയിലെ മുന്നേറ്റങ്ങള്‍ക്ക് കളമൊരുക്കുകയും ചെയ്യുമെന്ന്, ദുബൈ സൗത്തിന്റെ സിഇഒ മൊഹ്സെന്‍ അഹമ്മദ് അഭിപ്രായപ്പെട്ടു.