കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
സാന്റാക്ലാര : ഇന്ന് പുലർച്ചെ നടന്ന കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റിൽ ബ്രസീല്‍ – കൊളംബിയ മത്സരം സമനിലയിൽ അവസാനിച്ചു. രണ്ടു ടീമുകളും ഓരോ ഗോൾ വീതം നേടി. കളിയുടെ പന്ത്രണ്ടാം മിനിറ്റിൽ ബ്രസീലിനു വേണ്ടി റാഫീഞ്ഞോ ഗോൾ അടിച്ചെങ്കിലും ആദ്യപകുതിയില്‍ കൊളംബിയയുടെ ഡാനിയേൽ മുനോസ് ഗോൾ തിരിച്ചടിച്ചു.
ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായ ബ്രസീൽ അവസാന എട്ടിൽ ഇടം നേടി. ഗ്രൂപ്പ് ജേതാക്കളായ കൊളംബിയ ക്വാർട്ടറിൽ പനാമയെയും ബ്രസീൽ യുറഗ്വായെയും നേരിടും. മത്സരത്തിന്റെ ഏഴാം മിനിറ്റിൽ ബ്രസീലിന്റെ സൂപ്പർ താരം വിനീഷ്യസ് ജൂനിയറിന് റഫറി മഞ്ഞക്കാർഡു നൽകി. 12–ാം മിനിറ്റിലെ ഫ്രീകിക്കിലൂടെ റാഫീഞ്ഞ തൊടുത്ത ഗോൾ ഗോൾകീപ്പർ കാമിലോ വാർഗാസിനക്ക് തടുക്കാനായില്ല. പക്ഷേ ആദ്യഗോൾ ബ്രസീൽ നേടിയതോടെ കൊളംബിയ പ്രതിരോധം ശക്തമാക്കുകയും പ്രത്യാക്രമണങ്ങൾ നടത്തുകയും ചെയ്തു.