ഡോ.താരീഖ് അഹമ്മദ് മുഹമ്മദ് അല്‍ ആമിരി യുഎഇ എയ്ഡ് ഏജന്‍സി ചെയര്മാന്
അബുദാബി : യുഎഇ എയ്ഡ് ഏജന്‍സി ചെയര്‍മാനായി ഡോ.താരീഖ് അഹമ്മദ് മുഹമ്മദ് അല്‍ ആമിരിയെയും വൈസ് ചെയര്‍മാനായി സുല്‍ത്താന്‍ മുഹമ്മദ് സയീദ് അല്‍ ഷംസിയെയും യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് നിയമിച്ചു. ികച്ച അക്കാദമിക്, പ്രഫഷണല്‍ പശ്ചാത്തലമുള്ള അദ്ദേഹം അബുദാബി ഫുഡ് കണ്ട്രോള് അതോറിറ്റി,അബുദാബി എക്സിക്യൂട്ടീവ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറിയറ്റ്,ആഭ്യന്തര മന്ത്രാലയം എന്നിവയില്‍ എക്സിക്യൂട്ടീവ് ഡയരക്ടര്‍ ഉള്‍പ്പെടെയുള്ള സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.