ഇത്തിഹാദ് ട്രെയിനില്‍ സജ്ജീകരിക്കുന്നത് അത്യാധുനിക സൗകര്യങ്ങള്‍
കുവൈത്ത് സിറ്റി : മുന്‍ കേന്ദ്രമന്ത്രിയും മുസ്്ലിംലീഗ് ദേശീയ പ്രസിഡന്റുമായിരുന്ന ഇ.അഹമ്മദിന്റെ നാമധേയത്തില്‍ കുവൈത്ത് കെഎംസിസി നല്കി വരുന്ന ഇ.അഹമ്മദ് എക്സലന്‍സി അവാര്‍ഡിന് എംഎ ഹൈദര്‍ ഗ്രൂപ്പ് ചെയര്മാന് ഡോ.എസ്എം ഹൈദര്‍ അലി അര്‍ഹനായി. ബിസിനസ് മേഖലയിലെയും ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തെയും ഇടപെടലുകളാണ് ഹൈദര്‍ അലിയെ അവര്‍ഡിന് അര്‍ഹനാക്കിയതെന്ന് കെഎംസിസി ഭാരവാഹികള്‍ പറഞ്ഞു. 22ന് അബ്ബാസിയ സെന്‍ട്രല്‍ സ്കൂളില്‍ നടക്കുന്ന കുവൈത്ത് കെഎംസിസി തംകിന്‍ 24 മഹാസമ്മേളനത്തില്‍ മുസ്്ലിംലീഗ് സംസ്ഥാന നേതാക്കളുടെ സാനിധ്യത്തില്‍ അവാര്‍ഡ് സമ്മാനിക്കുംമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കെഎംസിസി സംസ്ഥാന പ്രസിഡന്റ് സയ്യിദ് നാസര്‍ മഷ്ഹൂര്‍ തങ്ങള്‍,ജനറല്‍ സെക്രട്ടറി മുസ്തഫ കാരി,ട്രഷറര്‍ ഹാരിസ് വള്ളിയോത്ത്,ഓര്‍ഗനൈസിങ് സെക്രട്ടറി സിറാജ് എരിഞ്ഞിക്കല്‍,വൈസ് പ്രസിഡന്റ് ഫാറൂഖ് ഹമദാനി പങ്കെടുത്തു.