ഗള്‍ഫ് കപ്പ് : ഒമാനും കുവൈത്തും സെമിയില്‍ ഖത്തറും യുഎഇയും പുറത്ത്
അബുദാബി : ഇന്ത്യയെ സാമ്പത്തിക മേഖലയില്‍ ലോകോത്തരമായി ഉയര്‍ത്തുന്നതില്‍ മുഖ്യ പങ്ക് വഹിച്ച ഡോ.മന്മോഹന് സിങ് അധികാര കാലത്ത് യുഎഇയുമായി കരുത്തുറ്റ ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. പ്രധാനമന്ത്രിയായിരുന്ന കാലത്തും അധികാരം വിട്ട ശേഷവും അദ്ദേഹം യുഎഇ ഭരണാധികാരികളുമായി നിരവധി തവണ കൂടിക്കാഴ്ച നടത്തി ഇരു രാജ്യങ്ങളും തമ്മില്‍ ശക്തമായ ബന്ധം സ്ഥാപിച്ചു. 2007ല്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ന്യൂ ഡല്‍ഹിയിലെ ഹൈദരാബാദ് പാലസില്‍ ഡോ. മന്മോഹന് സിങ്ങുമായി ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണത്തെക്കുറിച്ചും മറ്റും ചര്‍ച്ച നടത്തി. യുഎഇയിലെ പൊതു തൊഴില്‍ അവകാശങ്ങളെ നിയന്ത്രിക്കുന്ന നിയമങ്ങളെയും ചട്ടങ്ങളെയും ഡോ.സിങ് പ്രശംസിച്ചിരുന്നു. ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് മാത്രമല്ല ലോകത്തെ നിരവധി രാജ്യങ്ങളില്‍ നിന്നുള്ള പതിനായിരക്കണക്കിനാളുകളെ സുരക്ഷിതമായി ജോലി ചെയ്യാനുള്ള അവസരമൊരുക്കുന്നതില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.
1992 ഏപ്രില്‍ 28ന്, അന്നത്തെ ഇന്ത്യയുടെ ധനകാര്യ മന്ത്രിയായിരുന്ന ഡോ. മന്മോഹന് സിങ്, യുഎഇയുടെ ധനകാര്യ മന്ത്രിയായിരുന്ന ശൈഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂമിനൊപ്പം ന്യൂ ഡല്‍ഹിയില്‍ വെച്ച് ഒരു കരാറില്‍ ഒപ്പുവെച്ചിരുന്നു. 2007 മാര്‍ച്ച് 26ന് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ന്യൂ ഡല്‍ഹി സന്ദര്‍ശിച്ചു.
അദ്ദേഹത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിങ് സ്വാഗതം ചെയ്തു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ നിരവധി തവണ യുഎഇ ഭരണാധികാരികളുമായി ഡോ.മന്‍മോഹന്‍സിങ് സന്ദര്‍ശിക്കുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരങ്ങളും മറ്റും പ്രോത്സാഹിപ്പിക്കുകയുമുണ്ടായി.