ഗള്‍ഫ് കപ്പ് : ഒമാനും കുവൈത്തും സെമിയില്‍ ഖത്തറും യുഎഇയും പുറത്ത്
ആധുനിക ഇന്ത്യക്ക് പുതുമുഖം നൽകിയ മുൻപ്രധാനമന്ത്രി ഡോ. മൻമോഹൻ സിങിന്റെ വിടവാങ്ങൽ സംബന്ധിച്ച വാർത്താ ഏറെ വിഷമകരമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. ഇന്ത്യയെ ലോകത്തിലെ സാമ്പത്തിക ശക്തിയാക്കി മാറ്റുന്നതിൽ സുപ്രധാന പങ്കുവഹിച്ചയാളായിരുന്നു അദ്ദേഹം. ലോകം മുഴുവൻ സാമ്പത്തിക ഞെരുക്കത്തിൽപെട്ടുലഞ്ഞപ്പോൾ കൃത്യമായ നയം മാറ്റത്തിലൂടെ ഇന്ത്യൻ സമ്പദ്ഘടനയെ സന്തുലിതമാക്കി. രാജ്യത്തിന് മൂല്യവത്തായ അനേകം പദ്ധതികൾ നൽകിയ അദ്ദേഹത്തിന്റെ ഭരണകാലത്ത് ഇന്ത്യ എല്ലാമേഖലയിലും വൻകുതിപ്പ് നടത്തി. പ്രതിപക്ഷ കക്ഷികൾ അദ്ദേഹത്തെ നിരന്തരം വേട്ടയാടുകയും പരിഹസിക്കുകയും ചെയ്തപ്പോൾ അതിനെയെല്ലാം തന്റെ പ്രവർത്തന മികവിലൂടെയാണ് അദ്ദേഹം നേരിട്ടത്. ഫാസിസത്തിന്റെ കരാള ഹസ്തത്തിൽ ഇന്ത്യക്ക് അടിപറതുകയും സമ്പദ്ഘടന കൂപ്പുകുത്തുകയും ചെയ്യുന്ന സമകാലിക സാഹചര്യത്തിൽ അദ്ദേഹത്തെ പോലൊരു സാമ്പത്തിക വിദഗ്ധന്റെയും ഭരണതന്ത്രജ്ഞന്റെയും വിയോഗം രാജ്യത്തിന് തീർത്താൽ തീരാത്ത നഷ്ടമാണെന്നും ആദരാജ്ഞലികൾ നേരുന്നുവെന്നും തങ്ങൾ പറഞ്ഞു.