നടുക്കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ നാട്ടിലെത്തിച്ച് റൂവി കെഎംസിസി
ദുബൈ : മുന്‍ പ്രധാനമന്ത്രി ഡോ.മന്മോഹന് സിങ്ങും സാഹിത്യ കുലപതി എംടി വാസുദേവന്‍ നായരും അവരവരുടെ മേഖലയില്‍ തങ്ങളുടെ പ്രതിഭ കൊണ്ട് വിസ്മയം തീര്‍ത്തവരാണെന്ന് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച അനുശോചന യോഗം അഭിപ്രായപ്പെട്ടു. ദുബൈ കെഎംസിസി ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് ഡോ.അന്‍വര്‍ അമീന് അധ്യക്ഷനായി.
ബഷീര്‍ തിക്കോടി അനുസ്മരണ പ്രഭാഷണം നടത്തി. ഇസ്മായില്‍ ഏറാമല ഡോ.മന്മോഹന് സിങ്ങിനെയും പിവി റഈസ് എംടി വാസുദേവന്‍ നായരെയും അനുസ്മരിച്ച് അനുശോചന പ്രമേയങ്ങള്‍ അവതരിപ്പിച്ചു. പ്രജീഷ് ബാലുശേരി (ഇന്‍കാസ്),ഒകെ ഇബ്രാഹിം പ്രസംഗിച്ചു. സംസ്ഥാന ഭാരവാഹികളായ കെപിഎ സലാം,മുഹമ്മദ് പട്ടാമ്പി,ഒ.മൊയ്തു,യാഹുമോന്‍ ചെമ്മുക്കന്‍,അഡ്വ.ഇബ്രാഹിം ഖലീല്‍,എന്‍കെ.ഇബ്രാഹീം,ആര്.അബ്ദുല്‍ ശുകൂര്‍,അബ്ദുസമദ് ചാമക്കാല പങ്കെടുത്തു. ആക്ടിങ് ജനറല്‍ സെകട്ടറി പിവി നാസര്‍ സ്വാഗതവും അഫ്സല് മെട്ടമ്മല്‍ നന്ദിയും പറഞ്ഞു. സയ്യിദ് ജലീല്‍ മഷ്ഹൂര്‍ തങ്ങള്‍ ഖിറാഅത്ത് നടത്തി.