
യുഎഇയില്‍ ഏപ്രിലില്‍ ഇന്ധനവില കുറയും
അബുദാബി: യുഎഇ പൗരത്വം നല്കി ആദരിച്ച മലയാളിയായ അല്‍ഐന്‍ മെഡിക്കല്‍ ഡിസ്ട്രിക്റ്റ് ഡയറക്ടര്‍ ഡോ. ജോര്‍ജ് മാത്യുവിന്റെ ഭാര്യ വല്‍സ മാത്യു (79) അല്‍ഐനില്‍ അന്തരിച്ചു. ജോര്‍ജ് മാത്യുവും കുടുംബവും അല്‍ഐനിലാണ് താമസം. 1945ല്‍ യമനിലെ ഏദനിലാണ് കെ.എം. ബഞ്ചമിന്തങ്കമ്മ ജോണ്‍ ദമ്പതികളുടെ മകളായി വല്‍സ ജനിച്ചത്. 1966 ലായിരുന്നു ഡോ. ജോര്‍ജ് മാത്യുവുമായുള്ള വിവാഹം. 1967 ലാണ് അല്‍ എനിലെത്തുന്നത്.
2004 ല്‍ ഡോ. ജോര്‍ജ് മാത്യൂവിനും കുടുംബത്തിനും ശൈഖ് സായിദ് മുന്‍കൈയെടുത്ത് യുഎഇ സര്‍ക്കാര്‍ പൗരത്വം നല്‍കിയിരുന്നു. യുഎഇ എന്ന രാഷ്ട്രം പിറക്കുന്നതിന് മുമ്പ് തന്നെ അല്‍ഐനിലെത്തിയ ഡോ. ജോര്‍ജ് മാത്യുവിന്റെ മേല്‍നോട്ടത്തിലാണ് അല്‍ഐനില്‍ ആദ്യത്തെ ആശുപത്രി പണിയുന്നതും ആരോഗ്യ മേഖലയില്‍ നിരവധി വികസന പദ്ധതികള്‍ നടപ്പാക്കുന്നതും. അല്‍ഐനിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ സാമൂഹിക, സാംസ്കാരിക ഉന്നമനത്തിനായി ക്രിയാത്മക ഇടപെടല്‍ നടത്തിയിരുന്ന വല്‍സ, ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ അല്‍ ഐന്‍, ഇന്ത്യന്‍ ലേഡീസ് അസോസിയേഷന് എന്നീ സംഘടനകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയും നേതൃത്വം വഹിക്കുകയും ചെയ്തിട്ടുണ്ട്. ഭര്‍ത്താവ് ഡോ. ജോര്‍ജ് മാത്യൂവും മകളും അല്‍ഐനില്‍ തന്നെയുണ്ട്. മാര്‍ച്ച് 3 തിങ്കളാഴ്ച അല്‍ഐന്‍ സെന്റ് ഡയനീഷ്യസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ സംസ്കാര ചടങ്ങുകള്‍ നടക്കും.