വലീദ് സയീദ് അബ്ദുസ്സലാം അല്‍ അവദി യുഎഇ സെക്യൂരിറ്റീസ് ആന്റ്കമ്മോഡിറ്റീസ് അതോറിറ്റി സിഇഒ
ബോബി നിയമത്തിന് അതീതനല്ലെന്നും, റിമാന്റ് തടവുകാരുടെ പ്രശ്നം നോക്കാന്‍ എന്തധികാരമെന്നും ഹൈക്കോടതി രൂക്ഷമായി ചോദിച്ചു. എല്ലാം വില കൊടുത്തു വാങ്ങാം എന്നാണ് അദ്ദേഹം വിചാരിക്കുന്നത്. അത് ഒരുതരത്തിലും വെച്ചുപൊറുപ്പിക്കില്ലെന്നും കോടതി പറഞ്ഞു. പുറത്തിറങ്ങിയിട്ട് അദ്ദേഹം എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നത് ഉറപ്പാക്കാന്‍ കോടതി പ്രോസിക്യൂട്ടര്‍ക്ക് നിര്‍ദേശം നല്കി. അതുകൂടി കേട്ട ശേഷം തീരുമാനിക്കാമെന്നും വ്യക്തമാക്കി. ഉച്ചയ്ക്ക് ഒന്നേ മുക്കാലിന് കോടതിയില്‍ നേരിട്ടെത്തി ഖേദം പ്രകടിപ്പിക്കാന്‍ കോടതി നിര്‍ദേശം നല്കി. അതിനിടെ ഉച്ചക്ക് 12 മണിക്ക് തൃശൂരില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനം ബോബി നാല് മണിയിലേക്ക് മാറ്റി.