കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
ഷാര്‍ജ : പെരുമാറ്റത്തില്‍ മാന്യത പുലര്‍ത്തണമെന്നും ഒരാളുടെയും അഭിമാനത്തിന് ക്ഷതമേല്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്നും യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ.ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി പൊലീസ് ഉദേ്യാഗസ്ഥരെ ഉപദേശിച്ചു. വ്യാഴാഴ്ച ഷാര്‍ജ പൊലിസിന്റെ പുതിയ ഹെഡ് ക്വാര്‍ട്ടേഴ്സ് റഹ്്മാനിയയില് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമ നിര്‍വഹണത്തിലും ക്രമസമാധാന പാലനത്തിലും ബഹുമാനവും മാന്യതയും അനിവാര്യമാണെന്ന് ശൈഖ് സുല്‍ത്താന്‍ ഊന്നിപ്പറഞ്ഞു. ലോകത്ത് എല്ലാത്തിനും നഷ്ടപരിഹാരം നല്കാന് കഴിയുമെങ്കിലും ബഹുമാനവും അഭിമാനവും പിന്നീട് തിരിച്ചു നല്കാന് കഴിയാത്തതാണ്. ഒരിക്കല്‍ നഷ്ടപ്പെട്ടുകഴിഞ്ഞാല് അവ വീണ്ടെടുക്കാന്‍ പ്രയാസമാണ്. ശാശ്വതമായ കളങ്കവും അപമാനവുമായി അതു മാറും. നിരപരാധികളായ വ്യക്തികള്‍ക്ക് ഒരു ദോഷവും സംഭവിക്കില്ലെന്ന് ഉറപ്പാക്കുന്നതിന് അതീവ ജാഗ്രത പാലിക്കാന്‍ അദ്ദേഹം സുരക്ഷാ ഉദേ്യാഗസ്ഥരോട് അഭ്യര്‍ത്ഥിച്ചു. സമൂഹത്തിനകത്തും സമപ്രായക്കാര്‍ക്കിടയിലും വ്യക്തികളുടെ അഭിമാനം സംരക്ഷിക്കുന്നതിന് പരിഗണന നല്‍കണം.
ജയില്‍വാസം പരിഗണിക്കുമ്പോള്‍ വ്യക്തിത്വത്തിന് ദോഷം കുറക്കുന്ന തീരുമാനങ്ങള്‍ എടുക്കാന്‍ അദ്ദേഹം പോലീസ് ഉദ്യോഗസ്ഥരെ ഉപദേശിച്ചു. പ്രൊഫഷണലിസം,ധാര്‍മികത,കൃത്യവും വിശ്വസനീയവുമായ വിവരങ്ങളുടെയും പിന്‍ബലത്തിലായിരിക്കണം ആളുകളുമായുള്ള ഇടപെടലുകള്‍ നടത്തേണ്ടതെന്ന് ശൈഖ് സുല്‍ത്താന്‍ നിര്‍ദേശിച്ചു.
ജയില്‍ വ്യകിതിത്വ പരിഷ്കരണത്തിനുള്ള ഉപാധിയാണ്. ശിക്ഷയല്ല. ജയില്‍ അപമാനത്തിനോ പീഡനത്തിനോ അല്ല. മറിച്ച് പരിഷ്കരണത്തിനും അച്ചടക്കത്തിനും വേണ്ടിയുള്ളതാണെന്ന് ശൈഖ് സുല്‍ത്താന്‍ വിശദീകരിച്ചു. സുരക്ഷാ ഉേദ്യാഗസ്ഥരുടെ പ്രധാന ഉത്തരവാദിത്തങ്ങളിലൊന്ന് വ്യക്തികളെ പുനരധിവസിപ്പിക്കുക എന്നതാണ്. അല്ലാതെ അവരെ ശിക്ഷിക്കുകയല്ല. മറ്റാരെയും പോലെ, ചില ആളുകള്‍ക്ക് തെറ്റുകള്‍ സംഭവിച്ചേക്കാം. മറ്റുള്ളവര്‍ അന്യായമായി അറസ്റ്റ് ചെയ്യപ്പെട്ടേക്കാം. അത്തരം സന്ദര്‍ഭങ്ങളില്‍ അവരുടെ അവകാശങ്ങള്‍ പുനഃസ്ഥാപിക്കണം. ശിക്ഷ അര്‍ഹിക്കുന്ന കുറ്റവാളികളായി പരിഗണിക്കുന്നതിനു പകരം മാന്യമായ ജീവിതം ഉറപ്പാക്കുന്ന വ്യവസ്ഥകള്‍ അവര്‍ക്ക് നല്‍കണം. പീനല്‍ കോഡ് തുല്യ ശിക്ഷ നിര്‍ദേശിക്കുന്നില്ലെന്നും അതിനാല്‍, തെറ്റ് ചെയ്യുന്നവരെ ഒരുപോലെ പരിഗണിക്കുകയോ ജയില്‍ സെല്ലുകളില്‍ ഒരുമിച്ച് പാര്‍പ്പിക്കുകയോ ചെയ്യരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കുറ്റവാളികളെ വേര്‍തിരിക്കേണ്ടതിന്റെ പ്രാധാന്യം ശൈഖ് സുല്‍ത്താന്‍ എടുത്ത് പറഞ്ഞു. കാരണം ആവര്‍ത്തിച്ചുള്ള കുറ്റവാളികളും ആദ്യമായി തടവിലാക്കപ്പെടുന്നവരുമുണ്ട്. ജയിലിലെ നെഗറ്റീവ് സ്വാധീനം പോസിറ്റീവിനെ ദുഷിപ്പിക്കും. അതിനാല്‍ കുറ്റവാളികളുടെ ജയിലിടം നിര്‍ണയിക്കുന്നതിലും ജാഗ്രത വേണമെന്ന് ശൈഖ് സുല്‍ത്താന്‍ പറഞ്ഞു.