
ഭക്ഷണം കളയല്ലേ…’നിഅ്മ’ നിങ്ങളെ കാത്തിരിക്കുന്നു
മഹാരാഷ്ട്രയിലെ സാംഗ്ലിയിലെ ഒരു ചെറിയ പട്ടണം. ഇന്ത്യയിലെ സ്ത്രീകള്‍ അനുഭവിക്കുന്ന സാമൂഹിക നിരുത്സാഹങ്ങളും മറ്റു തരണം ചെയ്ത് ഒരു പെണ്‍കുട്ടി പഠിക്കാൻ തീരുമാനിക്കുന്നു.
പിന്നീട് നടന്നത് ചരിത്രത്തിലേക്കു ഒരു പുതിയ പേര് കൂടി എഴുതി ചേർക്കാനുള്ള അവസരം. അഖ്സ ഫുലാര എന്നാണ് ആ പേര്. ആധുനിക കാലത്ത് ഉന്നത സ്ഥാനങ്ങളില്‍ എത്തിയവരുടെ പേരുകളില്‍ ഈ സ്ത്രീയുടെ പേര് കൂടി ഇനി ഉണ്ടാകും. ആരാണ് അഖ്സ ഫുലാര?
2017 മുതല്‍ Google-ല്‍ AI/ML പ്രൊഡക്റ്റ് മാനേജറാണ് അഖ്സ ഫുലാര എന്ന ഇന്ത്യൻ വനിത. കംപ്യൂട്ടർ സയൻസിലും എഞ്ചിനീയറിംഗിലും ബിടെക് പൂർത്തിയാക്കിയ അവർ വാല്‍ചന്ദ് കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ പ്രവേശനം നേടിയിട്ടുണ്ട്. എന്നാല്‍ ഈ അക്കാദമിക നേട്ടം ഒരു തുടക്കം മാത്രമായിരുന്നു.
ഫുലാരയുടെ പഠനത്തോടുള്ള അഭിനിവേശവും അതിരുകള്‍ മറികടക്കാനുള്ള അവളുടെ ആഗ്രഹവും അവളെ സതേണ്‍ കാലിഫോർണിയ സർവകലാശാലയിലേക്ക് (യുഎസ്സി) എത്തിച്ചു. അവിടെ അവർ എഞ്ചിനീയറിംഗ് മാനേജ്മെൻ്റില്‍ ബിരുദാനന്തര ബിരുദം നേടി. അതിനുശേഷം അഖ്സ ഫുലാരയ്ക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല എന്നതാണ് സത്യം.
AI (ആർട്ടിഫിഷ്യല്‍ ഇന്റലിജിൻസ്), ML (മെഷിൻ ലേണിങ്) എന്നിവയിലേക്കുള്ള ഫുലാരയുടെ പാത ഒരു നാടകീയ നിമിഷം കൊണ്ട് ഉണ്ടായതല്ല. മറിച്ച് സാങ്കേതികവിദ്യയോടുള്ള ജിജ്ഞാസയുടെയും ആകർഷണീയതയുടെയും ക്രമാനുഗതമായ വളർച്ചയായിരുന്നു അത്. പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലും സങ്കീർണ്ണമായ സംവിധാനങ്ങള്‍ മനസ്സിലാക്കുന്നതിലുമുള്ള അവരുടെ താല്പര്യം അവരെ ഈ മേഖലയിലേക്ക് അടുപ്പിച്ചു.
Google-ൻ്റെ Vertex AI നെ 2021 മുതല്‍ നയിക്കുന്നവരില്‍ പ്രധാനിയാണ് അഖ്സ ഫുലാര. അതിൻ്റെ വളർച്ചയില്‍ നിർണായക പങ്കുവഹിച്ച ഫുലാറയാണ്, ഗൂഗിള്‍ ക്ലൗഡിൻ്റെ ബിസിനസ് ഇൻ്റലിജൻസ് പോർട്ട്ഫോളിയോയിലെ ടീം വർക്ക്സ്പേസുകളും ലുക്കർ സ്റ്റുഡിയോ പ്രോയും പോലുള്ള ഏറെ പ്രശസ്തമായ ഉല്‍പ്പന്നങ്ങളുടെ പിന്നിലെ ശക്തിയും.
ലുക്കർ സ്റ്റുഡിയോയെ തൻ്റെ പ്രിയപ്പെട്ട പ്രോജക്ടുകളിലൊന്നായി ഫുലാര കണക്കാക്കുന്നു. “ഇഷ്ടാനുസൃത ശുപാർശകള്‍ നല്‍കാനും അറിവുള്ള തീരുമാനങ്ങള്‍ എടുക്കാൻ നിങ്ങളെ സഹായിക്കാനും കഴിയുന്ന ഒരു വ്യക്തിഗത ഡാറ്റാ അനലിസ്റ്റ് അസിസ്റ്റൻ്റ് ഉണ്ടെന്ന് സങ്കല്‍പ്പിക്കുക” അതായിരിക്കും ലുക്കർ സ്റ്റുഡിയോ”- അഖ്സ ഫുലാര പറയുന്നു.
‘സങ്കീർണ്ണമായ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ജിജ്ഞാസയാണ് എന്നെ ഇവിടേയ്ക്ക് നയിച്ചത്’. AI, ML എന്നിവയിലേക്കുള്ള തൻ്റെ യാത്രയെ ഫുലാര ഓർമിക്കുന്നു. അഖ്സ ഫുലാര ഒരു പ്രചോദനമാണ്. പഠിച്ച് സ്വപ്നങ്ങള്‍ നേടാനുള്ള ഓരോ ഇന്ത്യൻ സ്ത്രീകളുടെയും പ്രചോദനമായി അവർ പുതിയ നേട്ടങ്ങളിലേക്കുള്ള യാത്ര തുടരുകയാണ്.