
ഈദ് അവധി ദിവസങ്ങളില്‍ ദുബൈയില്‍ 222 യാചകര്‍ പിടിയില്‍
അബുദാബി : സുരക്ഷ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ അബുദാബി പൊലീസ് ട്രാഫിക് ആന്റ് സെക്യൂരിറ്റി പട്രോള്‍സ് ഡയറക്ടറേറ്റ് സ്വകാര്യ കമ്പനികളിലെ ജീവനക്കാര്‍ക്കായി ബോധവത്കരണം ആരംഭിച്ചു. ട്രാഫിക് സുരക്ഷാ നിയമങ്ങള്‍,ട്രാഫിക് അപകടങ്ങള്‍,അവയുടെ കാരണങ്ങള്‍,ഫലങ്ങള്‍,നഷ്ടങ്ങള്‍ എന്നിവ വ്യക്തമായി ബോധ്യപ്പെടുത്തും വിധത്തിലാണ് ബോധവല്‍ക്കരണം. എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് മികച്ച മുന്‍ഗണനയാണ് നല്‍കുന്നതെന്ന് സെന്‍ട്രല്‍ ഓപ്പറേഷന്‍സ് സെക്ടറിലെ ട്രാഫിക് ആന്റ് സെക്യൂരിറ്റി പട്രോള്‍ ഡയരക്ടറേറ്റ് ഡയരക്ടര്‍ ബ്രിഗേഡിയര്‍ മഹ്മൂദ് യൂസുഫ് അല്‍ബലൂഷി പറഞ്ഞു.
ട്രാഫിക് സുരക്ഷാ സംസ്കാരം പ്രചരിപ്പിക്കുന്നതിലും ചില ഡ്രൈവര്‍മാര്‍ ചെയ്യുന്ന തെറ്റായ രീതി മൂലമുണ്ടാകുന്ന അപകടങ്ങളെ ബോധ്യപ്പെടുത്തുന്നതിലും പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി ട്രാഫിക് ആന്റ് സെക്യൂരിറ്റി പട്രോള്‍സ് ഡയരക്ടറേറ്റിലെ ട്രാഫിക് ബോധവത്കരണ വിഭാഗം മേധാവി ലെഫ്റ്റനന്റ് കേണല്‍ സഈദ് ഖലാഫ് അല്‍ദാഹിരി വിശദീകരിച്ചു. ഗതാഗത സുരക്ഷാ ചട്ടങ്ങള്‍ നടപ്പിലാക്കുക,ഗതാഗത സംസ്കാരം വര്‍ധിപ്പിക്കുക,മരണത്തിലേക്കും ഗുരുതരമായ പരിക്കുകളിലേക്കും നയിക്കുന്ന അപകടങ്ങളുടെ എണ്ണം കുറക്കുക എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള റോഡ് സുരക്ഷയാണ് സുരക്ഷാ പാത കാമ്പയിന് രണ്ടിലൂടെ ലക്ഷ്യമിടുന്നത്. ട്രാഫിക് സുരക്ഷാ അവബോധം വര്‍ധിപ്പിക്കുന്ന നിരവധി നിര്‍ദേശങ്ങളും ഉപദേശങ്ങളും ഇതോടനുബന്ധിച്ചുള്ള പ്രഭാഷണങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചുവപ്പ് സിഗ്നല്‍ കടക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് ഫസ്റ്റ് അസിസ്റ്റന്റ് യാക്കൂബ് യൂസുഫ് അല്‍ഹൊസാനി മുന്നറിയിപ്പ് നല്കി.
വാഹനമോടിക്കുന്നതിനിടെ ഇന്റര്‍നെറ്റും സോഷ്യല്‍ മീഡിയയും ഉപയോഗിക്കുന്നതും ഫോണ്‍ ചെയ്യുന്നതും ഫോട്ടോയെടുക്കുന്നതും ഗുരുതരമായ അപകടങ്ങളിലേക്ക് നയിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്കി. മോട്ടോര്‍ സൈക്കിള്‍ ഉപയോഗിക്കുന്നവര്‍ നിര്‍ബന്ധമായും ഹെല്‍മറ്റ്,കാല്‍മുട്ട് പാഡുകള്‍,റിഫഌക്ടിങ് വസ്ത്രങ്ങള്‍(ഫോസ്ഫോറസെന്റ്) എന്നിവ ഉപയോഗിക്കണം. ബൈക്കിന് വെള്ളനിറമുള്ള ഹെഡ്ലൈറ്റും പിന്‍വശം ചുവന്ന ലൈറ്റും വേണം. അനുവദിക്കപ്പെട്ട പാതകളിലൂടെ മാത്രമെ സൈക്കിള്‍ യാത്രക്കാര്‍ സഞ്ചരിക്കാന്‍ പാടുള്ളൂ. ഹെല്‍മറ്റും കൈകള്‍ക്കും കാല്‍മുട്ടുകള്‍ക്കും സംരക്ഷണ കവറുകളും നിര്‍ബന്ധമാണ്. നിശ്ചയിക്കപ്പെട്ട ഭാരത്തിലധികം വഹിക്കാന്‍ പാടില്ല. വാഹനങ്ങളുടെയോ കാല്‍നട യാത്രക്കാരുടെയോ സഞ്ചാരത്തെ തടസപ്പെടുത്തുന്ന തരത്തിലും ട്രാഫിക് സൈന്‍ പോസ്റ്റുകളിലും സ്ട്രീറ്റ്ലൈറ്റ് തൂണുകളിലും സൈക്കിളുകള്‍ പൂട്ടിയിടുന്നത് പൊലീസ് കര്‍ശനമായി വിലക്കിയിട്ടുണ്ട്.