
അബുദാബി പൊന്നാനി മണ്ഡലം ഗള്‍ഫ് ചന്ദ്രിക പ്രചാരണ കാമ്പയിന് പ്രൗഢ തുടക്കം
അബുദാബി : ആരോഗ്യമാണ് സമ്പത്ത്,ആരോഗ്യം സംരക്ഷിക്കുക,ജീവിതശൈലി രോഗങ്ങള്‍ കണ്ടെത്തി തടയുക എന്ന സന്ദേശവുമായി ദുബൈ മലയാളി അസോസിയേഷന്റെയും (ഡിഎംഎ) അല്‍ അബീര്‍ മെഡിക്കല്‍ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ അബുദാബി അല്‍ അബീര്‍ മെഡിക്കല്‍ സെന്ററില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.
ചലച്ചിത്ര,ബിഗ്ബോസ് താരം സെറീന ആന്‍ ഉദ്ഘാടനം ചെയ്തു. ദുബൈ മലയാളി അസോസിയേഷന് യുഎഇ ചെയര്‍പേഴ്സണ്‍ അജിത അനീഷ്,മുഖ്യ രക്ഷാധികാരി ഫൗസിയ സിറാജ്,അബുദാബി മലയാളി സമാജം പ്രസിഡന്റ് സലിം ചിറക്കല്‍, അല്‍ അബീര്‍ ജനറല്‍ മാനേജര്‍ സീന തോമസ്,സോഷ്യല്‍ മീഡിയ ഇന്‍ഫഌവന്‍സര്‍ ഷെറിന് വെട്ടിക്കാട്ട്,ദുബൈ മലയാളി അസോസിയേഷന് രക്ഷാധികാരി അഷ്റഫ് കേച്ചേരി,വൈസ് പ്രസിഡന്റ് നവാബ്,ജോ.സെക്രട്ടറി ഷംനാസ്,അബുദാബി പ്രസിഡന്റ് മനോജ്,സെക്രട്ടറി അക്ബര്‍,ജോ.സെക്രട്ടറി ശോഭന സന്തോഷ്കുമാര്‍,അഷ്റഫ് കൂട്ടായ്മ അബുദാബി പ്രസിഡന്റ് അഷറഫ് ബക്കര്‍ പ്രസംഗിച്ചു. വിവിധ ആരോഗ്യ പ്രശ്നങ്ങളുള്ള കുറഞ്ഞ വേതനത്തില്‍ ജോലിചെയ്യുന്ന പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഏറെ ആശ്വാസമായി.
അല്‍ അബീര്‍ മെഡിക്കല്‍ സെന്റര്‍ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ മുഹമ്മദ് ആസിഫ്, നവാബ്,ഷംനാസ്,ഷറഫുദ്ദീന്,ജംഷി മണ്ണാര്‍ക്കാട്, സലീം,ശോഭ,ഷീജ മിനി,മുംതാസ്,ഫാത്തിമ,സജ്ന, സെറീന,ശാന്തികൃഷ്ണ,അജിത ക്യാമ്പിന് നേത്യത്വം നല്കി.