
ഈദ് അവധി ദിവസങ്ങളില്‍ ദുബൈയില്‍ 222 യാചകര്‍ പിടിയില്‍
അബുദാബി: റമസാനില്‍ വെള്ളിയാഴ്ചകളില്‍ യുഎഇ പബ്ലിക് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വിദൂര പഠനം പ്രഖ്യാപിച്ച് മന്ത്രാലയം. രക്ഷിതാക്കളുമായി സഹകരിച്ച് നിരവധി വിദ്യാര്‍ഥി പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ഗൈഡ് വിദ്യാഭ്യാസ മന്ത്രാലയം പ്രസിദ്ധീകരിച്ചു. ഇതിന്റെ ഭാഗമായി പബ്ലിക് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ‘കുടുംബത്തോടൊപ്പം റമസാന്‍’ സംരംഭം ആരംഭിച്ചു. ഈ സംരംഭത്തിന് കീഴില്‍, റമസാന്‍ മാസത്തിലെ എല്ലാ വെള്ളിയാഴ്ചയും വിദൂര പഠനത്തിനുള്ള ദിവസമായി നിയോഗിക്കും. പുണ്യമാസത്തിലെ വെള്ളിയാഴ്ചകളില്‍ പരീക്ഷാ ഷെഡ്യൂളുകളുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇത് ബാധകമല്ല. പിന്തുണയുള്ള റമസാനും കുടുംബാന്തരീക്ഷവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, രക്ഷിതാക്കളുമായി സഹകരിച്ച് നിരവധി വിദ്യാര്‍ഥി പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ഗൈഡ് മന്ത്രാലയം വിതരണം ചെയ്തിട്ടുണ്ട്.