
അബുദാബി പൊന്നാനി മണ്ഡലം ഗള്ഫ് ചന്ദ്രിക പ്രചാരണ കാമ്പയിന് പ്രൗഢ തുടക്കം
ഷാര്ജ : ഷാര്ജ ബുക്ക് അതോറിറ്റിയുടെ ആഗോള സ്വാധീനം വര്ധിപ്പിക്കുന്നതിനും എമിറാത്തി പ്രസാധകര്ക്ക് മൂല്യവത്തായ പങ്കാളിത്തം വളര്ത്തുന്നതിനുമുള്ള സംരംഭങ്ങള് നടപ്പാക്കാന് ഡയരക്ടര് ബോര്ഡ് യോഗം തീരുമാനിച്ചു. അതോറിറ്റിയുടെ സമീപകാല സംരംഭങ്ങളിലുണ്ടായ പുരോഗതിയും യോഗം അവലോകനം ചെയ്തു. 43ാമത് അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി നടന്ന യോഗത്തില് ഷാര്ജ ബുക്ക് അതോറിറ്റി (എസ്ബിഎ) ചെയര്പേഴ്സണ് ശൈഖ ബോദൂര് ബിന്ത് സുല്ത്താന് അല് ഖാസിമി അധ്യക്ഷയായി. യുഎഇ സുപ്രീം കൗണ്സില് അംഗവും ഷാര്ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്ത്താന് ബിന് മുഹമ്മദ് അല് ഖാസിമിയുടെ മാര്ഗനിര്ദേശങ്ങള്ക്ക് ശൈഖ ബൊദൂര് നന്ദി അറിയിച്ചു.
സാംസ്കാരിക നയതന്ത്രത്തോടെയുള്ള ശൈഖ് സുല്ത്താന്റെ സമര്പ്പണം എസ്ബിഎയുടെ അന്താരാഷ്ട്ര ഇടപെടലിന്റെ ദൗത്യത്തിന് ഊര്ജം പകരുന്നു. അറബ് സംസ്കാരത്തെ ലോകവുമായി ബന്ധിപ്പിക്കുന്നതിനുള്ള ശ്രമമാണ് മിലാനില് അടുത്തിടെ അറബ് കള്ച്ചറല് ഇന്സ്റ്റിറ്റിയൂട്ട് സ്ഥാപിച്ചത്. ക്രോസ്കള്ച്ചറല് ധാരണയും സഹകരണവും വളര്ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ, പ്രധാന ആഗോള നഗരങ്ങളില് സമാനമായ സ്ഥാപനങ്ങള് സ്ഥാപിക്കാന് എസ്ബിഎയ്ക്ക് അതിമോഹമായ പദ്ധതികളുണ്ടെന്നും അവര് അഭിപ്രായപ്പെട്ടു.