
ഈദ് അവധി ദിവസങ്ങളില് ദുബൈയില് 222 യാചകര് പിടിയില്
ദുബൈ : റിയല് എസ്റ്റേറ്റ് മേഖലയില് വാടക അടക്കമുള്ള കൃതമായ വിവരങ്ങളറിയാന് ദുബൈയില് പുതിയ ഡിജിറ്റല് സംവിധാനം നടപ്പാക്കുന്നു. അതിവേഗം വളരുന്ന ഈ മേഖലയില് സുതാര്യത ഉറപ്പാക്കാനും നവീകരണം ലക്ഷ്യമാക്കിയുമാണ് ‘സ്മാര്ട്ട് വാടക സൂചിക’ നടപ്പാക്കുന്നത്. ദുബൈ ലാന്ഡ് ഡിപ്പാര്ട്മെന്റ് ജനുവരിയില് നടപ്പാക്കുന്ന പുതിയ സംവിധാനം ഭൂവുടമകള്, വാടകക്കാര്, നിക്ഷേപകര് എന്നിവര്ക്ക് ഉപകാരപ്രദമാകും. റിയല് എസ്റ്റേറ്റ് മേഖലയിലെ ഏറ്റവും പുതിയതും കൃത്യവുമായ വിവരങ്ങള് ലഭിക്കും. വാടക നിര്ണയിക്കുന്നതിനും പുതുക്കുന്നതിനും ഇത് ഏറെ ഉപകാരപ്പെടും.
നിലവിലുള്ള റെന്റല് ഇന്ഡക്സ് ലഭ്യമാകുന്ന ഓണ്ലൈന് പോര്ട്ടല് വസ്തുവിന്റെ പ്രതിവര്ഷ മൂല്യത്തെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണ് ലഭ്യമാക്കുന്നത്. ഇതില്നിന്ന് വ്യത്യസ്തമായി തത്സമയ ഇടപാടുകളില്നിന്ന് ശേഖരിക്കുന്നതും നിര്മിതബുദ്ധി സാങ്കേതിക വിദ്യ ഉപയോഗിച്ചുമുള്ള ഡേറ്റയാണ് പുതിയ സൂചികയില്നിന്ന് ലഭ്യമാവുക. അത്യാധുനിക സാങ്കേതികവിദ്യകളെ റിയല് എസ്റ്റേറ്റ് രംഗവുമായി സംയോജിപ്പിക്കുന്ന സംവിധാനമാണ് ഇതിലൂടെ നടപ്പാക്കുന്നത്. കഴിഞ്ഞ നാല് വര്ഷമായി ദുബൈയിലെ വാടക വര്ധിച്ചുകൊണ്ടിരിക്കുകയാണ്. ദുബൈയിലേക്ക് നിക്ഷേപകരുടെയും താമസക്കാരുടെയും വര്വ് വര്ധിച്ചതാണ് വാടക കൂടാന് കാരണമായത്. ഈ വര്ഷം മാത്രം ദുബൈയില് ജനസംഖ്യ ഒരു ലക്ഷത്തിലധികം വര്ധിച്ചതായാണ് കണക്കാക്കുന്നത്. 2024ന്റെ മൂന്നാം പാദത്തില് നഗരത്തിലെ വാടക 18 ശതമാനം വര്ധിച്ചതായാണ് വിലയിരുത്തപ്പെടുന്നത്. വില്ല വാടകയില് വര്ഷാവര്ഷം 13 ശതമാനം വര്ധനവും അപ്പാര്ട്മെന്റ് വാടകയില് 19 ശതമാനം കുത്തനെ വര്ധനവുമാണ് രേഖപ്പെടുത്തിയത്. പുതിയ താമസ സ്ഥലങ്ങള്ക്കായുള്ള ആവശ്യം എമിറേറ്റില് വിതരണത്തേക്കാള് കൂടുതലാണ്. ഇത് നഗരത്തിലെ എല്ലാ മേഖലയിലുമുള്ള വാടകയില് വര്ധനക്ക് കാരണമായിട്ടുണ്ട്.