27 മില്യണ്‍ ഫോളോവേഴ്സ്
അബുദാബി : അത്യാധുനിക ഡിസൈനുകളില്‍ സംശുദ്ധ ആഭരണങ്ങള്‍ വിപണിയിലെത്തിച്ച് ജനവിശ്വാസമാര്‍ജിച്ച ദിയ ഗോള്‍ഡ് ആന്റ് ഡയമണ്ട്സിന്റെ യുഎഇയിലെ രണ്ടാമത്തെ ഷോറൂം അബുദാബിയിലെ ഹംദാന്‍ സ്ട്രീറ്റില്‍ പ്രമുഖ ചലച്ചിത്ര താരം സ്നേഹ പ്രസന്ന ഉദ്ഘാടനം ചെയ്തു. ഏറെ വ്യത്യസ്തമാര്‍ന്ന കളക്ഷനുകള്‍ സ്വദേശികള്‍ക്കും വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള പ്രവാസികള്‍ക്കുമായി ദിയ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ് ഒരുക്കിയിരിക്കുന്നു. ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ ഏവരുടെയും ബഡ്ജറ്റില്‍ ഒതുങ്ങുന്ന ആധുനിക മോഡലുകളില്‍ തീര്‍ത്ത ആഭരണങ്ങള്‍ ലഭിക്കുന്ന ഷോറൂം എന്ന പ്രത്യേകതയും അബുദാബിയിലെ ദിയ ഗോള്‍ഡ് ആന്റ് ഡയമണ്ട്സിനുണ്ട്. 2003ല്‍ സ്ഥാപിതമായ ദിയ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ് ഇന്ന് വിജയകരമായി ആറ് ഔട്ട്ലെറ്റുകളടക്കം കേരളത്തിലുടനീളം പ്രവര്‍ത്തിക്കുന്നുണ്ട്. സ്വര്‍ണം,ഡയമണ്ട്,പ്ലാറ്റിനം എന്നീ ആഭരണങ്ങളുടെ വിശാലമായ ശേഖരം അബുദാബി ഷോറൂമില്‍ ഒരുക്കിയിരിക്കുന്നു. മികച്ച ഓഫറുകളോട് കൂടി ബ്രൈഡല്‍ കളക്ഷനുകള്‍, ഉപഭോക്താക്കളുടെ ഇഷ്ടാനുസൃതമായി നിര്‍മിച്ച ഡിസൈനുകള്‍ എന്നിവ സ്വന്തമാക്കാവുന്നതാണ്. ചടങ്ങില്‍ ദിയ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ് ചെയര്‍മാനും മാനേജിങ് ഡയരക്ടറുമായ ഷഫീഖ് പയിങ്ങാറ,ചീഫ് എക്സിക്യൂട്ടീവ് ഡയരക്ടര്‍ അബ്ദുന്നാസര്‍ പി.ടി,ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സ് എക്സിക്യൂട്ടീവ് ഡയരക്ടര്‍ ജറീഷ് കെകെ,എക്സിക്യൂട്ടീവ് ഡയരക്ടര്‍മാരായ അബ്ദുല്‍ അസീസ് ടി.സി,ഇസ്മയില്‍ ഹംസ,മുഹമ്മദ് ഷമീര്‍ പി.എം,അസീസ് കണ്ണിപൊയില്‍,റംഷാദ് കടിയോത്ത്,ഫസല്‍ ഇ.പി,ഫിനാന്‍സ് ഡയരക്ടര്‍ മുഹമ്മദ് സാബിഖ് പങ്കെടുത്തു. അടുത്ത വര്‍ഷം മാത്രം യുഎഇയില്‍ അഞ്ച് ഷോറൂമുകള്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് മാനേജ്മന്റ് അറിയിച്ചു.