ആവേശമായി രാഹുലിൻ്റെ റോഡ് ഷോ
ദുബൈ : ഒക്ടോബര്‍ 18ന് 2024 ആദ്യ പാദത്തിലെ ലാഭവിഹിതമായ 3.1 ബില്യണ്‍ ദിര്‍ഹം വിതരണം ചെയ്യാനുള്ള അനുമതി കമ്പനിക്ക് ലഭിച്ചു. ഈ വര്‍ഷം ഏപ്രില്‍ 26ന് ദീവ ഷെയര്‍ ഹോള്‍ഡര്‍മാര്‍ക്കായി 2023 രണ്ടാം പാദത്തിലെ 3.1 ബില്യണ്‍ ദിര്‍ഹം വിതരണം ചെയ്തിരുന്നു. കമ്പനി മികച്ച വളര്‍ച്ച കൈവരിച്ചു. 2024 ന്റെ ആദ്യ പകുതിയില്‍ വരുമാനത്തില്‍ 7.3% വര്‍ദ്ധനവ് റിപ്പോര്‍ട്ട് ചെയ്തു. പ്രവര്‍ത്തന ലാഭം 3.3 ബില്യണ്‍ ദിര്‍ഹവും നികുതിക്ക് ശേഷമുള്ള ലാഭം 2.6 ബില്യണ്‍ ദിര്‍ഹവുമാണെന്ന് ദുബൈ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി (ദീവ) റിപ്പോര്‍ട്ട് ചെയ്തു. ദുബൈയുടെ തുടര്‍ച്ചയായ വളര്‍ച്ചയെ പ്രതിഫലിപ്പിക്കുന്ന വൈദ്യുതിയുടെയും വെള്ളത്തിന്റെയും ആവശ്യം യഥാക്രമം 6.7 ശതമാനവും, 4.3 ശതമാനവുമായി വര്‍ദ്ധിച്ചു. 2030ഓടെ, 20 GW പവര്‍ കപ്പാസിറ്റിയും ജലത്തിന് 735 MIGD ഉം എത്തിക്കാന്‍ ദേവ ലക്ഷ്യമിടുന്നു, ഇതില്‍ 5.3 GW പുനരുപയോഗിക്കാവുന്ന സ്രോതസ്സുകളില്‍ നിന്നാണ് വരുന്നത്. കാര്യക്ഷമതയിലും ഉപഭോക്തൃ സേവന വിതരണത്തിലും ലോകത്തെ മുന്‍നിര മാനദണ്ഡങ്ങള്‍ നിലനിര്‍ത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഈ കാലയളവിലെ ഏകീകൃത വരുമാനം 7.3% വര്‍ധിച്ച് 13.7 ബില്യണ്‍ ദിര്‍ഹമായി, എന്നിരുന്നാലും ആദ്യ പകുതിയിലെ മൊത്തം ലാഭം 6.7% ഇടിഞ്ഞ് 2.6 ബില്യണ്‍ ദിര്‍ഹമായി എന്നാണ് കണക്കുകള്‍.
2024ന്റെ ആദ്യ പകുതിയില്‍, ദീവയുടെ മൊത്തം വൈദ്യുതി ഉല്‍പ്പാദനം 2023ലെ 23.9 TWhല്‍ നിന്ന് 6.7% വര്‍ദ്ധിച്ചു, മൊത്തം ഉല്പാദനത്തിന്റെ 12.9% ഹരിത ഊര്‍ജമാണ്. 2024 ജൂണ്‍ 30 വരെ, 1,236,845 വൈദ്യുതി, ജല ഉപഭോക്തൃ അക്കൗണ്ടുകള്‍ ഉണ്ടായിരുന്നു, മുന്‍ വര്‍ഷത്തേക്കാള്‍ 4.4% വര്‍ദ്ധനവാണ് അക്കൗണ്ടുകളുടെ കാര്യത്തില്‍ കൈവരിച്ചത്. ദീവയുടെ മൊത്തം ഡീസാലിനേറ്റഡ് ജല ഉല്‍പ്പാദനം 71.3 ബില്യണ്‍ ഇംപീരിയല്‍ ഗാലനിലെത്തി, 2023ല്‍ നിന്ന് 4.3% വര്‍ധന രേഖപ്പെടുത്തി. 2.86 GW പുനരുപയോഗ ഊര്‍ജ്ജ ശേഷി ഉള്‍പ്പെടെ 2024 ആദ്യ പാദത്തോടെ കമ്പനിയുടെ സ്ഥാപിത ഉല്പാദന ശേഷി 16.779 GW ആയി. ദീവയുടെ ഡിവിഡന്റ് പോളിസി അനുസരിച്ച് 2022 ഒക്ടോബറില്‍ ആരംഭിച്ച് ആദ്യത്തെ അഞ്ച് വര്‍ഷങ്ങളില്‍ ഏറ്റവും കുറഞ്ഞ വാര്‍ഷിക ലാഭവിഹിതം 6.2 ബില്യണ്‍ ദിര്‍ഹം നല്‍കാനാണ് ദീവ പദ്ധതിയിടുന്നത്. ലാഭവിഹിതം ഏപ്രില്‍, ഒക്ടോബര്‍ മാസങ്ങളില്‍ അര്‍ദ്ധ വാര്‍ഷികമായി വിതരണം ചെയ്യും.