
ഈദ് അവധി ദിവസങ്ങളില്‍ ദുബൈയില്‍ 222 യാചകര്‍ പിടിയില്‍
അബുദാബി: ജോലി സ്ഥലത്ത് കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മലപ്പുറം കോട്ടക്കല്‍ സ്വദേശി മരിച്ചു. പറപ്പൂര് തെക്കെകുളമ്പ് ചോലക്കപ്പറമ്പന്‍ ആലസ്സന്‍ ആമിനക്കുട്ടി ദമ്പതികളുടെ മകന് അബ്ദുല്‍ ലത്തീഫ് (53) ആണ് മരിച്ചത്. മുസഫയില്‍ അല്‍ബറഖ ഹോള്‍ഡിംഗ്സ് ജീവനക്കാരനായിരുന്നു. വ്യാഴാഴ്ച രാവിലെ ജോലിക്കെത്തിയ ലത്തീഫിനെ ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന മുസഫ ലൈഫ് കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വൈകുന്നേരം മരണം സംഭവിച്ചു. ഉമ്മു ഹബീബയാണ് ഭാര്യ. മക്കള്‍: ഫിറോസ് ബാബു, മുഹമ്മദ് ഫാദില്‍. സഹോദരങ്ങള്‍: അബുദാബി വേങ്ങര മണ്ഡലം കെഎംസിസി വൈസ് പ്രസിഡന്റ് സിപി അബ്ദുല്‍ മജീദ്, ഹാഷിം (അബുദാബി), അബ്ദു റഷീദ്, സഹോദരി: സൈനു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഖബറടക്കം മുല്ലപ്പറമ്പ് പള്ളി ഖബര്‍സ്ഥാനില്‍.