
അബുദാബി പൊന്നാനി മണ്ഡലം ഗള്‍ഫ് ചന്ദ്രിക പ്രചാരണ കാമ്പയിന് പ്രൗഢ തുടക്കം
ബഹ്റൈന്‍: ബഹ്റൈന്‍ ഹിദിലെ ദേശീയ പാതയില്‍ കാറിടിച്ച് സൈക്കിള്‍ യാത്രികനായ വിദ്യാര്‍ഥി മരിച്ചു. ഹിദില് താമസിക്കുന്ന കൊല്ലം ഉമയനല്ലൂര്‍ സ്വദേശി നൗഷാദ് സൈനുല്‍ ആബിദീന്റെ മകന് മുഹമ്മദ് സുഊദ്(15) ദാരുണമായി മരിച്ചത്. ഇന്ത്യന്‍ സ്കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. സൈക്കിളില്‍ കൂടെയുണ്ടായിരുന്ന സുഹൃത്ത് പരിക്കുകളോടെ കിങ് ഹമദ് ആശുപത്രിയില്‍ ചികിത്സയിലാണ്. കിങ് ഹമദ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയിലുള്ള സുഊദിന്റെ മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്കു കൊണ്ടുപോകുമെന്ന് ബഹ്റൈന്‍ കെഎംസിസി മയ്യത്ത് പരിപാലന വിങ് പ്രവര്‍ത്തകര്‍ അറിയിച്ചു. മരിച്ച വിദ്യാര്‍ഥിയുടെ വീട് കെഎംസിസി നേതാക്കള്‍ വീട് സന്ദര്‍ശിച്ചു.