
എഐഎം കോണ്‍ഗ്രസ് 7 മുതല്‍ 9 വരെ
ദമ്മാം: ജുബൈലില്‍ മരണപ്പെട്ട തൊടുപുഴ മുതലക്കോടം സ്വദേശി തട്ടുപറമ്പില്‍ അ ന്‍സാര്‍ ഹസന്റെ (48) മൃതദേഹം നിയമ നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും. അല്‍ സുവൈദി കമ്പനിയില്‍ ജോലിക്കാരനായിരുന്ന അന്‍സാര്‍ ഹസന് കഴിഞ്ഞയാഴ്ച യാണ് നിര്യാതനായത്. ജുബൈല്‍ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫയര്‍ വിഭാഗം വളണ്ടിയര്‍ ഹനീഫ കാസിമിന്റെ നേതൃത്വത്തില്‍ ഖോബാര്‍ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഇഖ്ബാല്‍ ആനമങ്ങാട്,സലീം ആലപ്പുഴ,അന്‍സാരി നാരിയ,ഷാജി വയനാട് എന്നിവരാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഉച്ചക്ക് 2 മണിക്ക് ദമ്മാം സെന്‍ട്രല്‍ ഹോസ്പിറ്റലില്‍ മയ്യിത്ത് നിമസ്കാരം നടക്കുമെന്ന് ജുബൈല്‍ കെഎംസിസി വിങ് അറിയിച്ചു.