ഗസ്സയിലെ വെടിനിര്ത്തല് പ്രഖ്യാപനത്തെ യുഎഇ സ്വാഗതം ചെയ്തു
അബുദാബി : അല്ജസീറ ക്ലബ്ബില് നടന്ന വിന്നര് കപ്പ് അന്താരാഷ്ട്ര കരാട്ടെ ചാമ്പ്യന്ഷിപ്പില് പത്തുവയസുകാരി അഷ്മിത ടി മനോജിന്റെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനം ശ്രദ്ധേയമായി. ‘കത്തക്ക്’ ഇനത്തില് ഗോള്ഡ് മെഡലും ‘കുമിത്തേക്ക്’ ഇനത്തില് ബ്രൗണ്സ് മെഡലും നേടി വിജയിച്ചു. പത്തനംതിട്ട പ്രക്കാനം തുണ്ടുപറമ്പില് മനോജിന്റെയും സൗമയുടെയും മകളായ അഷ്മിത അജ്മാന് ഡല്ഹി പ്രൈവറ്റ് സ്കൂളില് അഞ്ചാം ക്ലാസ് വിദ്യാര്ഥിനിയാണ്. യുഎഇ കരാട്ടെ ഫെഡറേഷന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ചാമ്പ്യന്ഷിപ്പില് വിവിധ രാജ്യങ്ങളില്നിന്നുള്ളവരും യുഎഇയിലെ വിവിധ എമിറേറ്റുകളിലെ കരാട്ടെ ക്ലബ്ബുകളില് നിന്നുമുള്ളവരുമായ 5 മുതല് 56 വയസുവരെ പ്രായമുള്ളവരാണ് പങ്കെടുത്തത്. യുഎഇ കരാട്ടെ ഫെഡറേഷന്റെ അംഗീകാരമുള്ള ഔദ്യോഗിക റഫറിമാരാണ് മത്സരം നിയന്ത്രിച്ചത്.