ദീര്‍ഘകാലം ജമാഅത്തെ ഇസ്ലാമിയുമായി ബന്ധം സ്ഥാപിച്ച സിപിഎം ഇപ്പോള്‍ തള്ളിപറയുന്നത് ബിജെപിയെ പ്രീണിപ്പിക്കാന്‍
കുവൈത്ത് സിറ്റി : രാജ്യത്ത് രാവിലെ 11 മുതല്‍ വൈകുന്നേരം 4 വരെ തുറന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചതായി മാന്‍പവര്‍ അതോറിറ്റി അറിയിച്ചു. ജൂണ്‍ 1 മുതല്‍ ആഗസ്റ്റ് 31 വരെ തുറന്ന സ്ഥലങ്ങളില്‍ ഉച്ചതിരിഞ്ഞ് ജോലി ചെയ്യുന്നതിനാണ് നിരോധനം ഉണ്ടായിരുന്നത്. കഠിനമായ കാലാവസ്ഥ കാരണം ജോലി ദുഷ്കരമായ സാഹചര്യങ്ങളില്‍ തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിപ്പിക്കുന്നത് നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് 2015 ല്‍ കൊണ്ടുവന്ന ഭരണപരമായ പ്രമേയം നമ്പര്‍ 535 നടപ്പിലാക്കുന്നത് ഉറപ്പാക്കാന്‍ അതോറിറ്റി കര്‍ശനമായ നടപടികള്‍ സ്വീകരിച്ചുവെന്ന് മാന്‍പവര്‍ അതോറിറ്റിയുടെ ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ മര്‍സൂഖ് അല്‍ ഒതൈബി പറഞ്ഞു. നിരോധനം ഉണ്ടായിരുന്ന കാലയളവില്‍ അധികൃതര്‍ നടത്തിയ പരിശോധനാ ക്യാമ്പയിനുകളില്‍ 205 നിയമലംഘന സൈറ്റുകള്‍ കണ്ടെത്തി. 213 തൊഴിലാളികളെയാണ് വിലക്ക് ലംഘിച്ച് തൊഴിലെടുപ്പിച്ചതായി പരിശോധനയില്‍ കണ്ടെത്തിയത്. 58 റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. 129 സൈറ്റുകള്‍ക്ക് ആദ്യ ഘട്ടമെന്ന നിലയില്‍ മുന്നറിയിപ്പ് നല്കി. 119 സൈറ്റുകള്‍ വീണ്ടും പരിശോധിച്ചു. ഏഴ് സൈറ്റുകളിലാണ് വീണ്ടും നിയമലംഘനം കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു.