ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തം
അബുദാബി : യുഎഇ നിവാസികള്‍ക്ക് പ്രപഞ്ച പ്രതിഭാസമായ ‘ഡാവിന്‍സി ഗ്ലോ’ ആഗസ്റ്റ് മാസത്തില്‍ ദൃശ്യമാകും. സാധാരണയായി അമാവാസി കഴിഞ്ഞ് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇത് കൂടുതലായും ദൃശ്യമാകുന്നത്. യുഎഇയിലെ അടുത്ത അമാവാസി ആഗസ്റ്റ് 4 നാണ്. ഡാവിന്‍സി ഗ്ലോ അല്ലെങ്കില്‍ ‘എര്ത്ത്ഷൈന്’ എന്നത് ചന്ദ്രന്റെ ഒരു വശത്ത് അതിശക്തമായ ഒരു തിളക്കം പ്രത്യക്ഷപ്പെടുകയും അത് പ്രകാശപൂരിതമാകുകയും ചെയ്യുന്ന പ്രതിഭാസമാണ്. പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇത് സംബന്ധമായ വിശദീകരണം നല്കിയതിനാല് ലിയോനാര്‍ഡോ ഡാവിഞ്ചിയുടെ പേരിലാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്. ഈ അത്ഭുത പ്രതിഭാസം സൂര്യോദയത്തിന് തൊട്ടുമുമ്പും സൂര്യാസ്തമയത്തിന് ശേഷവും മാത്രമേ തെളിയുകയുള്ളൂ. ഏകദേശം 500 വര്‍ഷങ്ങള്‍ക്ക് മുമ്പ് ലിയോനാര്‍ഡോ ഡാവിഞ്ചി ‘ഡാവിന്‍സി ഗ്ലോ’ എന്നറിയപ്പെടുന്ന വിചിത്രമായ തിളക്കം നിരീക്ഷിക്കുകയും രേഖപ്പെടുത്തുകയും ചെയ്തിരുന്നു എന്നാണ് നാസ പറയുന്നത്. ഈ പ്രതിഭാസം സാധാരണയായി വസന്തകാലത്താണ് അതിന്റെ ഉന്നതിയിലെത്തുന്നത്.