ഗള്‍ഫ് കപ്പ് : ഒമാനും കുവൈത്തും സെമിയില്‍ ഖത്തറും യുഎഇയും പുറത്ത്
അബുദാബി : കെഎംസിസിയുടെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കൈതാങ്ങാകാന്‍ അബുദാബി കോട്ടക്കല്‍ മുനിസിപ്പല്‍ കെഎംസിസി സംഘടിപ്പിക്കുന്ന ഈത്തപ്പഴ ചലഞ്ചിന്റെ പോസ്റ്റര്‍ പ്രകാശനം അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ ജില്ലാ സെക്രട്ടറി ഷാഹിദ് ബിന്‍ മുഹമ്മദ് നിര്‍വഹിച്ചു. വരുന്ന റമസാനില്‍ നോമ്പ് തുറക്കാവശ്യമായ മൂന്ന് കിലോ സുക്കരി സഊദി ഈത്തപ്പഴം ഓര്‍ഡര്‍ ചെയ്യുന്നവരുടെ വീടുകളില്‍ മുന്‍കൂട്ടി എത്തിക്കുന്നതാണ് പദ്ധതി. മുനിസിപ്പല്‍ കെഎംസിസി പ്രസിഡന്റ് അനീസ് ചെരട,ജനറല്‍ സെക്രട്ടറി ഷഫീര്‍ വില്ലൂര്‍,ട്രഷറര്‍ മുസ്തഫ ഉള്ളാടശേരി,സെക്രട്ടറി സംജീദ് ഇല്ലിക്കോട്ടില്‍,വൈസ് പ്രസിഡന്റ് മുജീബ് എംപി പങ്കെടുത്തു.