ഇത്തിഹാദ് ട്രെയിനില്‍ സജ്ജീകരിക്കുന്നത് അത്യാധുനിക സൗകര്യങ്ങള്‍
ദുബൈ : രാജ്യത്തിന്റെ ഡാറ്റകള്‍ കൈകാര്യം ചെയ്യുന്നതിനും നിയന്ത്രിക്കുന്നതിനും ഗവണ്മെന്റിന്റെ പ്രകടനം മെച്ചപ്പെടുത്തുന്നതിനും പുരോഗതി ട്രാക്കുചെയ്യുന്നതിനുമായി വികസിപ്പിച്ചെടുത്ത ‘ഡാറ്റ സൂചിക’ യുഎഇയില്‍ പ്രവര്‍ത്തനമാരംഭിച്ചു. സ്ഥിതിവിവര കണക്കുകളിലും ഡാറ്റാ മാനേജ്മെന്റിലും ആഗോളതലത്തിലുള്ള മികച്ച സംവിധാനങ്ങളും മാനദണ്ഡങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ് ഡാറ്റാ സൂചിക.
കാബിനറ്റ് അഫയേഴ്സ് മന്ത്രാലയത്തിലെ പ്രധാനമന്ത്രിയുടെ ഓഫീസുമായി സഹകരിച്ച് ഫെഡറല്‍ കോമ്പറ്റിറ്റീവ്നെസ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് സെന്റര്‍(എഫ്സിഎസ്സി) ആണ് സമഗ്ര പദ്ധതിയിലൂടെ ഡാറ്റ സൂചിക വികസിപ്പിച്ചെടുത്തത്. ‘പെര്‍ഫോമന്‍സ് മാനേജ്മെന്റ് സിസ്റ്റത്തിന്റെ’ ഡാറ്റക്കും ഡിജിറ്റല്‍ ഗവണ്മെന്റിനുമുള്ളില് ഉയര്‍ന്ന നിലവാരമുള്ളതും ആഗോളതലത്തില്‍ മാനദണ്ഡമാക്കിയതുമായ ഡാറ്റയും സ്ഥിതിവിവര കണക്കുകളും മാനേജ് ചെയ്യാനും നല്‍കാനും ഫെഡറല്‍ ഗവണ്മെന്റ് സ്ഥാപനങ്ങളെ ഇത് പ്രാപ്തമാക്കുന്നു. എഫ്സിഎസ്സി സംഘടിപ്പിച്ച ഡാറ്റാ സൂചിക അനാച്ഛാദന ചടങ്ങില്‍ 35 ഫെഡറല്‍ ഗവണ്മെന്റ് സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് 120 ഡാറ്റാ സ്പെഷ്യലിസ്റ്റുകള്‍ പങ്കെടുത്തു.