ഗള്‍ഫ് കപ്പ് : ഒമാനും കുവൈത്തും സെമിയില്‍ ഖത്തറും യുഎഇയും പുറത്ത്
മനുഷ്യ മനസിന് നിത്യവും പരിചരണം ആവശ്യമാണ്. മനസിന്റെ രോഗങ്ങളില്‍ നിന്ന് എന്നും അതിനെ ശുദ്ധീകരിക്കണം. യഥാര്‍ത്ഥത്തില്‍ മനസിനെ നന്നായി സംസ്കരിക്കുകയും ശുദ്ധീകരിക്കുകയും ചെയ്തവനാണ് സൗഭാഗ്യവാന്. അല്ലാഹു പറയുന്നു: ആത്മാവിനെ ശുദ്ധീകരിച്ചവന് വിജയം വരിച്ചിരിക്കുന്നു,അതിനെ മലിനീകരിച്ചവന്‍ നിശ്ചയം പരാജിതനായിരിക്കുന്നു (സൂറത്തുശ്ശംസ് 9,10). മനസിനെ ഗ്രസിക്കുന്ന അപകടകരമായ രോഗമാണ് ഹസദ് അഥവാ അസൂയ. മറ്റൊരാളുടെ അനുഗ്രഹം നീങ്ങിക്കിട്ടാന്‍ ആഗ്രഹിക്കലാണത്. ഹസദെന്നാല് ഖിബ്തത്ത് അല്ല. മറ്റൊരാളുടെ അനുഗ്രഹം പോലേത്തത് അവന്റേത് അവനിക്ക് നഷ്ടപ്പെടാതെ തന്നെ തനിക്കും കിട്ടണമെന്ന് ആഗ്രഹിക്കലാണ് ഖിബ്തത്ത്.
കൊടും ഉപദ്രവകരവും അപടകരവുമായ അസൂയ അങ്ങേയറ്റം കുറ്റകരമാണ്. അത് നന്മകളെ കാര്‍ന്നുതിന്ന് ഇല്ലാതാക്കും. അന്യരെ അപകടത്തില്‍പ്പെടുത്തുകയും ബന്ധങ്ങളെ പൊളിക്കുകയും സ്നേഹിതര്‍ക്കിടയില്‍ വിദ്വേഷവും ശത്രുതതയും വരുത്തുകയും ചെയ്യും. സഹോദരന്മാര്ക്കിടയില് തന്നെ ഭിന്നതയും ഛിദ്രതയുമുണ്ടാക്കും. യൂസുഫ് നബി (അ) യുടെ സഹോദരമാര്‍ക്ക് അസൂയ വരുത്തിയ വിന ഖുര്‍ആനില്‍ പറയുന്നുണ്ട്. സ്വന്തം പിതാവിനെ എതിര്‍ക്കാനും കുഞ്ഞുസഹോദരനെ കൊലശ്രമം നടത്താനും അവരെ പ്രചോദിപ്പിച്ചത് അസൂയയാണ്. സംഭവം പരിശുദ്ധ ഖുര്‍ആനിലുണ്ട്: അവര്‍ പറഞ്ഞ സന്ദര്‍ഭം സ്മരണീയമാണ്. യൂസുഫും അവന്റെ പൂര്‍ണ സഹോദരന് ബിന്‍യാമീനുമാണ് പിതാവിന് നമ്മേക്കാള്‍ ഏറ്റം പ്രിയങ്കരര്‍, നാമാകട്ടെ ഒരു സംഘമുണ്ട് താനും. വ്യക്തമായി വഴിവിട്ട നിലപാടില്‍ തന്നെയാണ് പിതാവുള്ളത്. നിങ്ങള്‍ യൂസുഫിനെ വധിച്ചുകളയുകയോ ഏതെങ്കിലും സ്ഥലത്ത് കൊണ്ടുപോയി ഇട്ടേക്കുകയോ ചെയ്യുക. എങ്കില്‍ പിതൃമുഖം നിങ്ങള്‍ക്ക് സ്വന്തമായിക്കിട്ടുന്നതാണ്. പിന്നീട് സദ്വൃത്തരായിത്തീരുകയും ചെയ്യാം എന്നു അവര്‍ പറഞ്ഞ സന്ദര്‍ഭം (സൂറത്തു യൂസുഫ് 9,10).
അസൂയ വന്‍ ആപത്താണ്. അതിനെതൊട്ട് കാവല്‍ ചോദിക്കാനാണ് അല്ലാഹു കല്പ്പിച്ചിരിക്കുന്നത്. അസൂയാലു അസൂയ പുലര്‍ത്തുമ്പോഴുള്ള വിപത്തില്‍ നിന്നും കാവല്തേടുന്നുവെന്ന് പറയാന്‍ അല്ലാഹു നബി (സ്വ)യോട് സാരോപദേശം നല്‍കുന്നത് സൂറത്തുന്നാസില്‍ കാണാം. അസൂയ പാടില്ലെന്ന് നബി (സ്വ) സ്പഷ്ടമായി വ്യക്തമാക്കിയതാണ്. പരസ്പരം അസൂയ കാണിക്കാത്ത കാലത്തോളം ജനങ്ങളെല്ലാം നന്മയിലായിരിക്കുമെന്നും ഹദീസുണ്ട്.
പണ്ഡിതസൂരികളും ആത്മീയ ജ്ഞാനികളുമെല്ലാം അസൂയയെ കണിശമായി വിലക്കിയിട്ടുണ്ട്. അല്ലാഹുവിന്റെ അനുഗ്രഹങ്ങളോട് ശത്രുത പുലര്‍ത്തരുതെന്നാണ് ഇബ്നു മസ്ഊദ്(റ) പറഞ്ഞത്. അതാരാണെന്ന് ചോദിച്ചപ്പോള്‍ സൂറത്തുന്നിസാഇലെ 54ാം സൂക്തം ഓതിക്കൊണ്ടാണ് അദ്ദേഹം മറുപടി നല്‍കിയത്. അതിങ്ങനെ: അല്ലാഹു തന്റെ ഔദാര്യത്തില്‍ നിന്ന് കൊടുത്തതിന്റെ പേരില്‍ ജനങ്ങളോടവര്‍ അസൂയപ്പെടുകയാണോ. അതേ അല്ലാഹു അന്യന് നല്കിയ അനുഗ്രഹം നഷ്ടപ്പെട്ടു കാണാന്‍ ആഗ്രഹിക്കുന്നത് അവന്റെ അനുഗ്രഹങ്ങളോടുള്ള വെല്ലുവിളി തന്നെയല്ലെ.അസൂയാലു എല്ലാ ഔദാര്യങ്ങളെയും മറക്കുകയും എല്ലാ നന്മകളെയും മോശമാക്കുകയും ചെയ്യും. മറ്റുള്ളവര്‍ക്ക് നല്ലതുണ്ടാവുമ്പോള് അവന്റെ മനസ് പിടയും. മറ്റുള്ളവരുടെ നേട്ടങ്ങള്‍ വിലക്കുറച്ചു കാണുകയും മേന്മയില് ദേഷ്യപ്പെടുകയും ചെയ്യും. അസൂയയി ല്‍ നിന്നുള്ള ഏറ്റവും നല്ല ചികിത്സ അല്ലാഹുവിന്റെ വിധിവിന്യാസത്തിലും ഉപജീവനത്തിലെ നീതിനിര്‍വഹണത്തിലും ഉറച്ചു വിശ്വസിക്കലാണ്. മറ്റൊരുത്തന് ഒരനുഗ്രഹമുണ്ടായാല് അതില്‍ വര്‍ധവും ഐശ്വര്യവുമുണ്ടാവാന്‍ പ്രാര്‍ത്ഥിക്കുകയാണ് വേണ്ടത്. തന്റെ സഹോദരന് സന്തോഷകരമായ ഒരു കാര്യമുണ്ടായാല്‍ അക്കാര്യത്തില്‍ പുണ്യമുണ്ടാവാന്‍ പ്രാര്‍ത്ഥിച്ചുകൊള്ളട്ടെ എന്നാണ് നബി (സ്വ) സാരോപദേശം നല്‍കിയിരിക്കുന്നത് (ഹദീസ് ഇബ്നുമാജ 3509). ഒരാളില്‍ വിജയം കണ്ടാല്‍ അതുപോലെ താനും വിജയിക്കാന്‍ പ്രയത്നിക്കുക. എന്നാല്‍ വിജയം കൈവരിക്കാം. മന:സമാധാനം അസൂയയെ തുരത്താനുള്ള മാര്‍ഗമാണ്. സ്വന്തം മനസിനെ എപ്പോഴും നിരീക്ഷിക്കണം. മറ്റുള്ളവര്‍ക്ക് നല്ലതുണ്ടാവുന്നത് അംഗീകരിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുംവിധം അതിനെ പാകപ്പെടുത്തണം. എന്നാല്‍ അവന്റെ സത്യവിശ്വാസം സുകൃതപൂര്ണമാവുകയും സമൂഹത്തില്‍ സ്നേഹവും സഹിഷ്ണുതയും പരക്കുകയും ചെയ്യും. മനസില്‍ ഹീര്ഷതയുടെയോ അസൂയയുടെയോ ചെറിയൊരു ലാഞ്ചനയുണ്ടായാല്‍ മനസിനെ പാകപ്പെടുത്താന്‍ ശ്രമിക്കണം, സ്വന്തം തെറ്റ് സമ്മതിച്ചു പശ്ചാതപിക്കണം. യൂസുഫ് നബി (അ) യുടെ സഹോദരന്മാരുടെ ചരിത്രക്കഥ മനസില്‍ വരണം. അവര്‍ ചെറുപ്പത്തില്‍ ചെയ്ത തെറ്റ് മനസിലാക്കിക്കൊണ്ട് ഖേദിച്ചുമടങ്ങുകയും പിതാവിനോട് മാപ്പു തേടുകയുമുണ്ടായല്ലൊ. ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്: അവര്‍ അപേക്ഷിച്ചു: ഞങ്ങളുടെ പാപമോചനത്തിനായി താങ്കള്‍ അല്ലാഹുവിനോട് അര്ത്ഥിച്ചാലും, ഞങ്ങള്‍ കുറ്റവാളികളായിക്കഴിഞ്ഞിട്ടുണ്ട് (സൂറത്തു യൂസുഫ് 97). മാത്രമല്ല അവര്‍ക്ക് സഹോദരന്റെ യൂസുഫിന്റെ (അ) ദൈവാനുഗ്രഹങ്ങള്‍ ബോധ്യപ്പെടുകയും അവരത് അംഗീകരിക്കുകയും ചെയ്തു. അവര്‍ പ്രതികരിച്ചു: അല്ലാഹു തന്നെ ശപഥം, അവന് താങ്കളെ ഞങ്ങളെക്കാള്‍ ഉല്കൃഷ്ഠനാക്കിയിരിക്കുന്നു. ഞങ്ങള്‍ പാപികള്‍ തന്നെയാണ് (സൂറത്തു യൂസുഫ് 91). അങ്ങനെ അല്ലാഹു അവര്‍ക്ക് പൊറുത്തുകൊടുക്കുകയും സ്ഥാനങ്ങള്‍ ഉയര്‍ത്തുകയും ചെയ്തു. അസൂയ മാന്യതക്കും സല്‍സ്വഭാവത്തിനും സത്യവിശ്വാസപൂര്ണതക്കും ഹാനികരമാണ്. തനിക്ക് ഇഷ്ടപ്പെടുന്ന കാര്യം തന്റെ സഹോദരനും ഉണ്ടാവല് ഇഷ്ടപ്പെടുന്നത് വരെ ഒരാളും പൂര്‍ണ സത്യവിശ്വാസി ആവില്ലെന്നാണ് നബി (സ്വ) പഠിപ്പിക്കുന്നത്.
അസൂയയെ പരിപൂര്‍ണമായും വെടിയണം. അതിന്റെ ഭവിഷ്യത്തുകള്‍ ഭയാനകമാണ്. ഒരു അസൂയാലുവിന്റെ ജീവിതം സ്വസ്ഥപൂര്ണമായിരിക്കില്ല. എല്ലായ്പ്പോഴും മാനസിക പിരിമുറുക്കത്തിലും വിഭ്രാന്തിയിലുമായിരിക്കും. ഏതുസമയവും മറ്റുള്ളവരെ നിരീക്ഷിച്ചുകൊണ്ടിരിക്കും. അങ്ങനെ ഇടുങ്ങിയ മനസുള്ളവരായിരിക്കും അവര്‍. സൂറത്തുല്‍ ഫാത്വിര് 43ാം സൂക്തത്തില്‍ അല്ലാഹു പറയുന്നുണ്ട്: ഹീനതന്ത്രത്തിന്റെ ഭവിഷ്യത്ത് അതിന്റെ പ്രയോക്താക്കളെ തന്നെയാണ് പിടികൂടുക. അസൂയാലുക്കളുടെ കാര്യവും തഥൈവ. അസൂയയെ സൂക്ഷിക്കണം. അതിന്റെ അംശം മനസില്‍ വരാതെ നോക്കണം. അതിനായി അനുഗ്രഹങ്ങളില്‍ അഹങ്കരിക്കരുത്. പൊങ്ങച്ചമരുത്. എന്നാല്‍ അനുഗ്രഹങ്ങളില്‍ കൃതജ്ഞതയുള്ളവരാകണം. അനുഗ്രഹങ്ങളുള്ളവര്ക്കെല്ലാം അസൂയ ഏല്‍ക്കുമെന്ന് നബി (സ്വ) മുന്നറിയിപ്പ് നല്‍കിയതാണ്. സ്വന്തത്തെ മറ്റുള്ളവരുമായി താരതമ്യം ചെയ്യരുത്. മറ്റുള്ളവര്‍ക്ക് നേട്ടമുണ്ടാവുന്നത് തനിക്ക് കുറവുകള്‍ ഉണ്ടാക്കുന്നുവെന്ന് ചിന്തിക്കരുത്. അല്ലാഹു പറയുന്നു: ചിലരെക്കാള്‍ മറ്റുചിലര്‍ക്ക് അല്ലാഹു നല്കിയ ഔദാര്യം സ്വന്തമാക്കാന്‍ നിങ്ങള്‍ വ്യാമോഹിക്കരുത്. നിങ്ങള്‍ ദിവ്യാനുഗ്രഹങ്ങളില്‍ നിന്ന് അല്ലാഹുവിനോട് ചോദിക്കുക (സൂറത്തുന്നിസാഅ് 32).