കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
ദുബൈ : ഇംഗ്ലണ്ടിലെ ബക്കിങ്ഹാംഷൈര് ന്യൂ യൂണിവേഴ്സിറ്റിയുടെ യുഎഇയിലെ അംഗീകൃത കോളജായ ക്രോംവെല്‍ യുകെയുടെ 2024ലെ ബിരുദദാന ചടങ്ങ് വര്‍ണാഭമായ ആഘോഷങ്ങളോടെ ദുബൈ മില്ലേനിയം പ്ലാസയില്‍ നടന്നു. എംബിഎ, ബിഎ,ബിഎസ്സി,പേഴ്ണണ് എച്ച്എന്‍ഡി ആന്റ് ലവല്‍ 3 3 തുടങ്ങിയ കോഴ്സുകള്‍ പൂര്‍ത്തീകരിച്ച വിദ്യാര്‍ഥികള്‍ ബിരുദങ്ങള്‍ ഏറ്റുവാങ്ങി. അജ്മാന് സിറ്റിസണ്‍ അഫയേഴ്സ് ഡയരക്ടര്‍ ജനറലും ക്രോംവെല്‍ ചെയര്‍മാനുമായ ശൈഖ് അബ്ദുല്ല ബിന്‍ മാജിദ് ബിന്‍ സായിദ് അല്‍ നുഐമി മുഖ്യാതിഥിയായിരുന്നു. ബക്കിങ്ഹാം ഷൈര്‍ ന്യൂ യൂണിവേഴ്സിറ്റി പ്രധിനിധികളായ മൈക്ക് മാക്ഡര്മോര്ട്ട്,വില്യം ലീഷ്മാന്‍, ക്രോംവെല്‍ യുകെ സിഇഒ മുഹമ്മദ് നിസാര്‍, അജ്മാന് റൂളേഴ്സ് കോര്‍ട്ട് ഒഫീഷ്യല്‍ അബ്ബാസ് എല്‍ നീല്‍, മലബാര്‍ ഗോള്‍ഡ് ആ ന്റ് ഡയമണ്ട് എക്സിക്യൂട്ടീവ് ഡയരക്ടര്‍ ഫൈസല്‍ എ.കെ, ഷാര്‍ജ കെഎംസിസി പ്രതിനിധി സാദിഖ് ബാലുശ്ശേരി എന്നിവരും വിദ്യാര്‍ത്ഥികളുടെ കുടുംബാംഗങ്ങളും അക്കാദമിക് മാധ്യമ രംഗങ്ങളിലെ പ്രമുഖരും പങ്കെടുത്തു.