ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും പ്രത്യേക സന്ദര്‍ശക വിസ അനുവദിച്ച് യുഎഇ
ഷാര്‍ജ: മുസ്രിസ് കാര്‍ണിവലിന്റെ ഭാഗമായി ഷാര്‍ജ കെഎംസിസി കൊടുങ്ങല്ലൂര്‍ മണ്ഡലം കമ്മിറ്റിയും മണ്ഡലം വനിതാ വിങ് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ‘കൊടുങ്ങല്ലൂരിയന് സൊറ 2025’ കെഎംസിസി സംസ്ഥാന സെക്രട്ടറി കെഎസ് ഷാനവാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കെഎംസിസി പ്രസിഡന്റ് നുഫൈല്‍ പുത്തന്‍ച്ചിറ അധ്യക്ഷനായി. രാത്രി 8 മണി മുതല്‍ പുലര്‍ച്ചെ 2 മണി വരെ അജ്മാനില്‍ ഒത്തുകൂടിയാണ് കൊടുങ്ങല്ലൂരിയന് സൊറ ഒരുക്കിയത്. മണ്ഡലം ജനറല്‍ സെക്രട്ടറി പിഎസ് ഷമീര്‍ സ്വഗതം പറഞ്ഞു.
ഷാര്‍ജ കെഎംസിസി തൃശൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് ഹനീജ്,സെക്രട്ടറി കെഎ ശംസുദ്ദീന്‍,മണ്ഡലം സീനിയര്‍ വൈസ് പ്രസിഡന്റ് അബ്ദുല്‍ ജലീല്‍,വൈസ് പ്രസിഡന്റുമാരായ സിഎസ് ഖലീല്‍,അബ്ദുല്‍ റഹീം,മുഹമ്മദലി, സെക്രട്ടറിമാരായ സിഎസ് ഷിയാസ്,ടികെ മുഹമ്മദ് കബീര്‍, വിബി സകരിയ,എംഎ സനീജ്,എന്‍എ സകരിയ,അംഗങ്ങളായ സിബി ഉമ്മര്‍,പിഎസ് സമദ്,സലീം പട്ടപ്പാടം,സിഎസ് സഗീര്‍,ടിഎ റഷീദ്,വനിതാ വിങ് ജില്ല വൈസ് പ്രസിഡന്റ് സബീന ഷാനവാസ്,സെക്രട്ടറി സബീന ഹനീജ്,മണ്ഡലം പ്രസിഡന്റ്് ഹാരിഷ നജീബ്,ജനറല്‍ സെക്രട്ടറി ജസീല ഇസ്ഹാഖ്,ട്രഷറര്‍ നൈമ ഹൈദര്‍,വൈസ് പ്രസിഡന്റുമാരായ മുംതാസ് സലീം,സബിത ശംസുദ്ദീന്‍ സെക്രട്ടറിമാരായ മുനീറ ഹാരിസ്,നജ്ല റഹീം, അംഗങ്ങളായ സബൂറ ഉമ്മര്‍, ഷംല റഷീദ്,ഷംല ജലീല്‍,റീം റഷീദ്,റിയ റഷീദ് പങ്കെടുത്തു. മണ്ഡലം ട്രഷറര്‍ എംഎം ഹൈദര്‍ നന്ദി പറഞ്ഞു.