
ഈദ് അവധി ദിവസങ്ങളില്‍ ദുബൈയില്‍ 222 യാചകര്‍ പിടിയില്‍
ദുബൈ: ചെറുവത്തൂര്‍ പഞ്ചായത്ത് കെഎംസിസി ജദ്ദാഫിലെ ജി ഫോഴ്സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ പഞ്ചായത്തിലെ മികച്ച ക്രിക്കറ്റ് കളിക്കാരെ ഉള്‍പ്പെടുത്തി നടത്തിയ പ്രഥമ ചെറുവത്തൂര്‍ പ്രീമിയര്‍ ലീഗ് (സിസിഎല്‍) ടൂര്‍ണമെന്റില്‍ ചലഞ്ചേഴ്സ് കൈതക്കാട് ചാമ്പ്യന്മാരായി. തുരുത്തി പ്രവാസി കൂട്ടായ്മയാണ് റണ്ണറപ്പ്. വിവിധ മത്സരങ്ങളില്‍ മികച്ച താരങ്ങളായ ത്വാഹ തുരുത്തി,ആബിദ് കൈതക്കാട്,ഇര്‍ഷാദ് കാടങ്കോട്,റഷീദ് തഖ്വ,സിയാദ് തുരുത്തി,ആബിദ് തഖ്വ,ജാബിര്‍ കെപി,അബ്ദുറഹ്മാന് എംസി,ഷംസു ഖുബ്ബ എന്നിവര്‍ക്ക് പ്രത്യേക പുരസ്കാരങ്ങള്‍ നല്കി. ദുബൈ കെഎംസിസി സംസ്ഥാന എമര്‍ജന്‍സി വിങ് ജനറല്‍ കണ്‍വീനറായി തിരഞ്ഞെടുത്ത ഇബ്രാഹീം ബേരിക്കെയെ ചടങ്ങില്‍ ഷാളണിയിച്ച് ആദരിച്ചു.