ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും പ്രത്യേക സന്ദര്‍ശക വിസ അനുവദിച്ച് യുഎഇ
ന്യൂഡല്‍ഹി : കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്സിസ്റ്റിന്റെ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി (72) അന്തരിച്ചു. ന്യൂമോണിയ ബാധിച്ച് ന്യൂഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്നു. സിപിഎം പോളിറ്റ് ബ്യൂറോ അംഗമായ ഇദ്ദേഹത്തെ ദേശീയ ജനറല്‍ സെക്രട്ടറിയായി, 2015 ല്‍ പാര്‍ട്ടി കോണ്‍ഗ്രസ് തെരഞ്ഞെടുത്തു. പാര്‍ട്ടിയുടെ പാര്‍ലമെന്ററി ഗ്രൂപ്പ് നേതാവു കൂടിയാണ്. 1952 ആഗസ്റ്റ് 12ന് തെലുങ്ക് സംസാരിക്കുന്ന ആന്ധ്ര ബ്രാഹ്മണദമ്പതികളായ. സര്‍വ്വേശ്വര സോമയാജുല യെച്ചൂരിയുടെയും കല്‍പ്പാക്കത്തിന്റെയും മകനായി മദ്രാസില്‍ ജനിച്ചു. അച്ഛന് ആന്ധ്രപ്രദേശ് റോഡ് ട്രാസ്പോര്‍ട്ട് കോര്‍പ്പറേഷനില്‍ എഞ്ചിനീയറായിരുന്നു. അമ്മ സര്‍ക്കാര്‍ സര്‍വീസില്‍ ആയിരുന്നു. സ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം ഡല്‍ഹിയില്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്നും അദ്ദേഹം ഡിഗ്രി കരസ്ഥമാക്കി. 1975ല്‍ ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയില്‍ നിന്നും ഇക്കണോമിക്സില്‍ മാസ്റ്റര്‍ ബിരുദം നേടി. പത്രപ്രവര്‍ത്തകയായ സീമ ക്രിസ്റ്റിയാണ് യച്ചൂരിയുടെ ഇപ്പോഴത്തെ ഭാര്യ. പ്രശസ്ത വനിതാവകാശപ്രവര്‍ത്തക വീണ മജുംദാറിന്റെ പുത്രിയായിരുന്നു ആദ്യ ഭാര്യ. ആദ്യ വിവാഹത്തില്‍ യച്ചൂരിക്ക് ഒരു മകനും മകളുമുണ്ട്. യെച്ചൂരി-സീമ ദമ്പതികള്‍ക്ക് ഒരു മകനുണ്ട്. 1974ല്‍ എസ്.എഫ്.ഐയില്‍ ചേര്‍ന്നു. ജെഎന്‍യു വിലെ അദ്ദേഹത്തിന്റെ പഠനത്തിനിടയില്‍ ആണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. അടിയന്തരാവസ്ഥക്കെതിരെ പ്രധിഷേധം ഉയര്‍ത്തിയതിനെ തുടര്‍ന്ന് ഡോക്ട്രേറ്റ് പൂര്‍ത്തിയാക്കുന്നതിനു മുന്നേ തന്നെ അറസ്റ്റിലായി. ജയില്‍ മോചിതനായ ശേഷം വീണ്ടും പഠനം തുടര്‍ന്നു. അതെ കാലയളവില്‍ മൂന്നു തവണ യച്ചൂരിയെ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന് പ്രസിഡന്റായി തെരഞ്ഞെടുത്തു.
1978 ല്‍ എസ്.എഫ്.ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ട യച്ചൂരി അതെ വര്‍ഷം തന്നെ എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. 1985ല്‍ സിപിഎം കേന്ദ്രകമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട യെച്ചൂരി 1992 മുതല്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗമാണ്. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിനെതിരെ രാഹുല്‍ഗാന്ധി ഉയര്‍ത്തിയ പോരാട്ടത്തിന് പിന്തുണ നല്കിയ കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു. അടിയുറച്ച ആദര്‍ശം കാത്തുസൂക്ഷിച്ച നേതാവ്, സൗമ്യതയും വിനയവും മുഖമുദ്രയാക്കി.