
അബുദാബി പൊന്നാനി മണ്ഡലം ഗള്ഫ് ചന്ദ്രിക പ്രചാരണ കാമ്പയിന് പ്രൗഢ തുടക്കം
നാളെ നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കെ പി.വി അന്വര് എംഎല്എയുടെ സീറ്റ് മാറ്റി സിപിഎം. ഭരണപക്ഷത്തായിരുന്ന അന്വറിനെ പ്രതിപക്ഷ നിരയില് ഏറ്റവും പിറകിലെ സീറ്റിലേക്കാണ് മാറ്റിയത്. മുസ്്ലിംലീഗിലെ എകെഎം അഷ്റഫ് എംഎല്എയുടെ അടുത്താണ് അന്വറിന്റെ പുതിയ സീറ്റ്. നേരത്തെ പാര്ലമെന്ററി പാര്ട്ടിയില് നിന്് അന്വറിനെ പുറത്താക്കിക്കൊണ്ടുള്ള കത്ത് സിപിഎം സ്പീക്കര്ക്ക് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സിപിഎം ബ്ലോക്കില് നിന്ന് അന്വറിനെ മാറ്റിയത്. മുഖ്യമന്ത്രിക്കും സിപിഎമ്മിനുമെതിരെ നിയമസഭയിലും അന്വര് വെല്ലുവിളി തുടരാനിരിക്കെയാണ് സീറ്റുമാറ്റം. അന്വറിനെ സഭക്കുള്ളില് പ്രതിരോധിക്കാന് സിപിഎം പാടുപെടേണ്ടിവരും. പൊലീസിലെ ആര്എസ്എസ് ബന്ധം, എഡിജിപിയുടെ ക്രിമിനല് പശ്ചാത്തലം, സ്വര്ണക്കടത്ത്, പൂരം കലക്കല്,മുഖ്യമന്ത്രിയുടെ മലപ്പുറം വിരുദ്ധ പരാമര്ശം തുടങ്ങിയ വിഷയങ്ങളില് മുഖ്യമന്ത്രിക്കും സിപിഎമ്മിനുമെതിരെയുള്ള അന്വറിന്റെ
പോര്വിളിക്കായിരിക്കും സഭാസമ്മേളനം സാക്ഷ്യംവഹിക്കുക.