
അബുദാബി പൊന്നാനി മണ്ഡലം ഗള്‍ഫ് ചന്ദ്രിക പ്രചാരണ കാമ്പയിന് പ്രൗഢ തുടക്കം
ഷാര്‍ജ: കൊടകര കുഴല്‍പണ കേസ് മറച്ചുവെക്കാനായി സിപിഎമ്മും ബിജെപിയും നടത്തിയ നാടകമാണ് പാലക്കാട് വെളിച്ചത്തായതെന്ന്് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന് പറഞ്ഞു. വരാനിരിക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രഖ്യാപിക്കാനിരിക്കുന്ന നയത്തിന്റെ ട്രയലാണ് പാലക്കാട് നടന്നത്. സിപിഎമ്മിന്റേതും ബിജെപിയുടേതും ഒരേ സ്വരമായി മാറിയിരിക്കുകയാണ്. രണ്ട് കൂട്ടരുടെയും മുഖ്യശത്രു കോണ്‍ഗ്രസാണ്. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനിരിക്കുന്ന പ്രമേയത്തിന്റെ പ്രവര്‍ത്തനോദ്ഘാടനമാണ് പാലക്കാട് നടന്നതെന്നും മുരളീധരന് പരിഹസിച്ചു. ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തില്‍ പുസ്തക പ്രകാശനത്തിനെത്തിയ മുരളീധരന് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.