
ഈദ് അവധി ദിവസങ്ങളില്‍ ദുബൈയില്‍ 222 യാചകര്‍ പിടിയില്‍
അബുദാബി: ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന ഏജന്‍സികള്‍ക്കെതിരെ ശക്തമായ നടപടികളുമായി മാനവ വിഭവശേഷി-തൊഴില്‍ മന്ത്രാലയം. ഗാര്‍ഹിക തൊഴിലാളി റിക്രൂട്ടിങ് നിയമങ്ങള്‍ ലംഘിച്ച 14 സ്ഥാപനങ്ങള്‍ക്കെതിരെ മാനവ വിഭവശേഷി മന്ത്രാലയം നടപടിയെടുത്തു. ജനുവരിയില്‍ 22 ലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതേതുടര്‍ന്ന് പതിനാലു ഏജന്‍സികള്‍ക്കെതിരെ നിയമപരവും ഭരണപരവുമായ നടപടികള്‍ സ്വീകരിച്ചതായി മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം അറയിച്ചു. ഗാര്‍ഹിക തൊഴിലാളി എത്താതിരിക്കുകയും രണ്ടാഴ്ചക്കകം തൊഴിലുടമക്ക് പണം തിരികെ നല്‍കാതിരിക്കുകയും ചെയ്ത 20 കേസുകള്‍ ഇതില്‍പെടുന്നു. കൂടാതെ മന്ത്രാലയത്തിന്റെ നിയന്ത്രണങ്ങള്‍, സര്‍ക്കുലറുകള്‍, തീരുമാനങ്ങള്‍,പ്രതിബദ്ധതകള്‍,ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഏജന്‍സികളുമായി ബന്ധപ്പെട്ട മറ്റുതൊഴില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവ പാലിക്കാത്തതിന് രണ്ട് ലംഘനങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. അടച്ചുപൂട്ടുന്നതിന് നിയമം അനുശാസിക്കുന്ന ഓഫീസുകളുടെ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെ ലംഘനങ്ങള്‍ നടത്തിയതായി തെളിയിക്ക പ്പെട്ട ഏതൊരു ഏജന്‍സിക്കെതിരെയും ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം പറഞ്ഞു. എല്ലാ കക്ഷികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി നിയമപരമായ വ്യവസ്ഥകളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ റിക്രൂട്ട്മെന്റ് ഏജന്‍സികളെ നിരന്തരം നിരീക്ഷിക്കുന്നുണ്ട്. ഗുണനിലവാരമുള്ള സേവനങ്ങള്‍ നല്കുന്നതില് ഏജന്‍സികളുടെ പങ്ക് നിര്‍ണായകമാണ്. തൊഴിലുടമയുടെയും ജീവനക്കാരുടെയും ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുന്ന നിയമങ്ങള്‍ പാലിച്ചു കൊണ്ട് നിയുക്ത ജോലികള്‍ നിറവേറ്റാന്‍ കഴിയുന്ന യോഗ്യതയുള്ള ഗാര്‍ഹിക തൊഴിലാളികളെയാണ് ഏജന്‍സികള്‍ നല്‍കേണ്ടത്. ലൈസന്‍സില്ലാത്ത റിക്രൂട്ടിങ് ഏജന്‍സികളുമായും ഇവരുടെ സേവനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന വിശ്വസനീയമല്ലാത്ത സോഷ്യല്‍ മീഡിയ പേജുകളുമായും ഇടപഴകരുതെന്ന് മാനവവിഭവശേഷി മന്ത്രാലയം ആവശ്യപ്പെട്ടു.
ഇത്തരം കാര്യങ്ങള്‍ കുടുംബങ്ങളുടെ ആരോഗ്യ-സുരക്ഷാ അപകടങ്ങള്‍ക്ക് കാരണമായേക്കും. മാത്രമല്ല, ലൈസന്‍സില്ലാത്ത സ്ഥാപനങ്ങളില്‍നിന്നുള്ള തൊഴിലാളിക ളെ നിയമിച്ചതിനു നിയമപരമായ പ്രത്യാഘാതങ്ങളും നേരിടേണ്ടിവരും. തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമായ പ്രവര്‍ത്തനങ്ങള്‍ക്കും നിയമവിരുദ്ധമായ പ്രവൃത്തികള്‍ക്കും ഇരയാകാതിരിക്കാനും ശ്രദ്ധിക്കണം. മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ ലൈസന്‍സുള്ള ഏജന്‍സിക ളുടെ ഔദ്യോഗിക പട്ടിക ലഭിക്കുന്നതാണ്. ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ നടത്തുന്ന നിയമലംഘനങ്ങള്‍, വിശിഷ്യാ റിക്രൂട്ട് മെന്റ് ഫീസ് മുഴുവനായോ ഭാഗികമായോ റീഫണ്ട് ചെയ്യുന്നതിനുള്ള നിയമപരമായ സമയപരിധി പാലിക്കു ന്നില്ലെങ്കില് അധികൃതരെ അറിയിക്കേണ്ടതാണെന്ന് മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ അംഗീകൃത ഡിജിറ്റല്‍ സംവിധാനങ്ങളിലൂടെയോ 80084 എന്ന നമ്പറില്‍ ലേബര്‍ ക്ലെയിംസ് ആന്റ് അഡൈ്വസറി കോള്‍ സെന്റര്‍ വഴിയോ അറിയിക്കാന്‍ തൊഴിലുടമകളോട് മന്ത്രാലയം ആവശ്യപ്പെട്ടു. റിക്രൂട്ട്മെന്റ് ഏജന്‍സികളെക്കുറിച്ചുള്ള തൊഴിലുടമയുടെ പരാതികളോട് പ്രതികരിക്കുന്നതിനും ലംഘനങ്ങള്‍ ഗൗരവത്തോടെയും സുതാര്യതയോടെയും കൈകാര്യം ചെയ്യുന്നതിനുമുള്ള പ്രതിബദ്ധത മന്ത്രാലയം ആവര്‍ത്തിച്ചു.