കുവൈത്ത് – ഒമാന്, യുഎഇ – ഖത്തര് : ഗള്ഫ് കപ്പിന് സമനില തുടക്കം
കുവൈത്ത് സിറ്റി : അധിക കൊഴുപ്പ് ഉത്പാദിപ്പിക്കുന്ന (ട്രാന്സ്ഫാറ്റുള്ള) ഭക്ഷ്യ വസ്തുക്കക്കളുടെ വിതരണവും വില്പ്പനയും നിയന്ത്രിച്ച് ഭക്ഷ്യ വകുപ്പിന്റെ ഉത്തരവ്. ഭക്ഷ്യോല്പ്പാദന ഫാക്ടറികളും വിതരണക്കാരും ഏടഛ 2483 അനുസരിച്ചുള്ള ട്രാന്സ് ഫാറ്റ് നിയന്ത്രണം നിര്ബന്ധമായും പാലിക്കണമെന്ന് ഫുഡ് ആ ന്റ് ന്യൂട്രീഷന് പബ്ലിക് അതോറിറ്റി നിര്ദ്ദേശിച്ചു. ഉപഭോക്തൃ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടി. സസ്യങ്ങളില് നിന്നോ ഇറച്ചികളില് നിന്നോ ഉള്ള കൊഴുപ്പല്ലാതെ ഭക്ഷണം വഴി ശരീരത്തിലെത്തുന്ന കൊഴുപ്പാണ് ട്രാന്സ് ഫാറ്റ് വിഭാഗത്തില് പെടുന്നത്. ഇത് ഗുരുതരമായ ഹൃദ്രോഗത്തിന് കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഉരുളക്കിഴങ്ങ് വറുത്തത്, വിപണിയില് നിന്ന് ലഭിക്കുന്ന മറ്റു വറുത്ത ഭക്ഷണപദാര്ത്ഥങ്ങള് എന്നിവയിലൂടെയാണ് ഇത്തരം കൊഴുപ്പ് ശരീരത്തില് എത്തിച്ചേരുന്നത്.