
അബുദാബി പൊന്നാനി മണ്ഡലം ഗള്‍ഫ് ചന്ദ്രിക പ്രചാരണ കാമ്പയിന് പ്രൗഢ തുടക്കം
അബുദാബി : ശക്തി തിയേറ്റേഴ്സ് അബുദാബിയുടെയും കേരള സോഷ്യല്‍ സെന്ററിന്റെയും സജീവ പവര്ത്തകനായിരുന്ന പിപി രവീന്ദ്രന് എന്ന രവി തലാലിന്റെ ആകസ്മിക വേര്‍പാടില്‍ ഇരു സംഘടനകളും അനുശോചിച്ചു. മൊറാഴ പാടശേഖരത്തിനു സമീപം ട്രാക്ടര്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് സമീപത്തെ അടച്ചിട്ട കടയിലേക്ക് ഇടിച്ചു കയറിയപ്പോള്‍ തെറിച്ചുവീണായിരുന്നു ദുരന്തം. ടയറിനടിയില്‍ പെട്ട് രിക്കേറ്റ രവീന്ദ്രനെ കണ്ണൂര്‍ എകെജി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കണ്ണൂര്‍ കണ്ണപുരം മൊട്ടമ്മല്‍ സ്റ്റോപ്പിന് സമീപം താമസിച്ചിരുന്ന രവീന്ദ്രന് ശക്തി തിയറ്റേഴ്സ് അബുദാബിയുടെ മുന്‍ സ്പോര്‍ട്സ് സെക്രട്ടറിയായിരുന്നു. നിലവില്‍ കേരള പ്രവാസി സംഘം പാപ്പിനിശ്ശേരി ഏരിയ ട്രഷററും കണ്ണപുരം ഈസ്റ്റ് വില്ലേജ് പ്രസിഡന്റും പ്രവാസി വെല്‍ഫെയര്‍ കോഓപറേറ്റിവ് സൊസൈറ്റി ഡയരക്ടറുമായിരുന്നു. ഭാര്യ കെപി പമീള ശക്തി തിയേറ്റേഴ്സിന്റെ വനിതാവിഭാഗം കണ്‍വീനറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് എകെ ബീരാന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അനുശോചനയോഗത്തില്‍ ലോക കേരള സഭ അംഗം അഡ്വ.അന്‍സാരി സൈനുദ്ദീന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. കെവി ബഷീര്‍,എഎല്‍ സിയാദ്,ഗീത ജയചന്ദ്രന്,വിപി കൃഷ്ണകുമാര്‍,സഫറുല്ല പാലപ്പെട്ടി,സുമ വിപിന്‍,പ്രകാശ് പള്ളിക്കാട്ടില്‍,സികെ ഷരീഫ്,ടികെ മനോജ് പ്രസംഗിച്ചു.