ഡോ.മന്മോഹന് സിങ് ഇന്ത്യയുടെ ദിശ നിര്‍ണയിച്ച നേതാവ്: സംസ്കൃതി
മസ്കത്ത് : മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസിന്റെ സമുന്നത നേതാവുമായിരുന്ന ഡോ.മന്മോഹന് സിങ്ങിന്റെയും മലയാളത്തിന്റെ പ്രിയ എഴുത്തുകാരന് എംടി വാസുദേവന്‍ നായരുടെയും വിയോഗത്തില്‍ മസ്കത്ത് കെഎംസിസി കേന്ദ്ര കമ്മറ്റി അനുശോചനം രേഖപ്പെടുത്തി. ഭരണ കര്‍ത്താവായും സാമ്പത്തിക വിദഗ്ധനായും ലഭിച്ച പദവികളോടെല്ലാം ആത്മാര്‍ത്ഥത കാണിക്കുകയും എളിമയോടെ ജീവിതം നയിക്കുകയും ചെയ്ത മഹാപ്രതിഭയായ ഡോ.മാന്മോഹന് സിങ്ങിന്റെ വിയോഗം രാജ്യത്തിന് തീരാ നഷ്ടമാണെന്ന് പ്രസിഡന്റ് അഹമ്മദ് റയീസ് പറഞ്ഞു. തന്റെ പ്രിയ പിതാവ് മന്ത്രിസ്ഥാനം അങ്കരിച്ച കാലത്തെ പ്രധാനമന്ത്രി എന്നതിലുപരി മുസ്്ലിംലീഗുമായും കുടുംബവുമായും അദ്ദേഹത്തിന് ഏറെ അടുപ്പമുണ്ടായിരുന്നു. എഴുത്തിന്റെയും കലാസാംസ്കാരിക പ്രവര്‍ത്തനങ്ങളുടെയും മേഖലകളില്‍ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു എംടിക്ക് ചന്ദ്രിക ദിനപത്രത്തില്‍ നിന്നാണ് ആദ്യമായി ശമ്പളം ലഭിച്ചിരുന്നതെന്ന് വൈസ് പ്രസിഡന്റ് സയ്യിദ് എകെകെ തങ്ങള്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.മാബേല സെവന് ഡെയ്സ് റെസ്റ്റോറന്റ് ഹാളില്‍ ചേര്‍ന്ന അനുശോചന യോഗത്തില്‍ മാസ്കത്ത് കെഎംസിസി കേന്ദ്ര,ഏരിയ നേതാക്കള്‍ പങ്കെടുത്തു.