അല്‍ ഐന്‍ ഈന്തപ്പഴ ഉത്സവം തുടങ്ങി
ദുബൈ : എംടി വാസുദേവന്‍ നായരുടെ വിയോഗത്തോടെ നഷ്ടമായത് മലയാളത്തിന്റെ സുകൃതമാണെന്ന് ദുബൈ കെഎംസിസി സംസ്ഥാന കമ്മിറ്റി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. സാഹിത്യരംഗത്തും സാമൂഹിക ഇടപെടലുകളിലും ഉറച്ച നിലപാടുയര്‍ത്തിപ്പിടിച്ച എംടിയെന്ന അക്ഷരപ്രതിഭ പകര്ന്നുനല്കിയത് കാലത്തിന് മായ്ക്കാനാവാത്ത മുദ്രയാണെന്ന് പ്രസിഡന്റ് ഡോ.അന്‍വര്‍ അമീന്,ജനറല്‍ സെക്രട്ടറി യഹ്യ തളങ്കര,ട്രഷറര്‍ പികെ ഇസ്മായീല്‍,സിഡിഎ ഡയരക്ടര്‍ ഒകെ ഇബ്രാഹീം എന്നിവര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.