ആവേശമായി രാഹുലിൻ്റെ റോഡ് ഷോ
കുവൈത്ത് സിറ്റി : മറൈന്‍ ഹെറിറ്റേജ് കമ്മിറ്റി സ്പോര്‍ട്സ് ക്ലബ്ബില്‍ സംഘടിപ്പിച്ച 33-ാമത് പേള്‍ ഡൈവിംഗ് ഫെസ്റ്റിവല്‍ അനുസ്മരണ യാത്ര ‘അല്ഖഫാല്’ ചടങ്ങോടെ സമാപിച്ചു. പിതാക്കന്മാരുടെയും പിതാമഹന്മാരുടെയും പൈതൃകത്തെ പുനരുജീവിപ്പിച്ച ആറ് ദിവസം നീണ്ട യാത്ര.
കുവൈത്ത് അമീര്‍ ശൈഖ് മിഷാല്‍ അല്‍അഹമ്മദ് അല്‍ സബാഹിന്റെ രക്ഷാകര്‍തൃത്വത്തില്‍ നടന്ന പരിപാടിയില്‍ ക്യാപ്റ്റന്മാരും നാവികരും മുങ്ങല്‍ വിദഗ്ധരും ഉള്‍പ്പെടെ 150 യുവാക്കള്‍ പങ്കെടുത്തു. അന്തരിച്ച അമീര്‍ ഷെയ്ഖ് സബാഹ് അല്‍അഹമ്മദ് നല്കിയ നാല് ഡൈവിംഗ് കപ്പലുകളാണ് ഇവര്‍ ഉപയോഗിച്ചത്. ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ പൊതുജനങ്ങളെയും പൈതൃക പ്രേമികളെയും ക്ഷണിച്ചിരുന്നു. മുങ്ങല്‍ കപ്പലുകളുടെ തിരിച്ചുവരവ് അടയാളപ്പെടുത്തുന്ന പരമ്പരാഗത പരിപാടിയായ ‘അല്ഖഫാല്’ചടങ്ങ് കുവൈറ്റ് ടിവിയില്‍ തത്സമയം സംപ്രേക്ഷണം ചെയ്തു. വലിയ ആഘോഷമായി അവതരിപ്പിച്ച ചടങ്ങില്‍ ഓണററി പ്രസിഡന്റ് ശൈഖ് മുബാറക് അല്‍ അബ്ദുല്ല,സീ ക്ലബ് പ്രസിഡന്റ് മേജര്‍ ജനറല്‍ ഫഹദ് അല്‍ ഫഹദ് എന്നിവര്‍ പങ്കെടുത്തു. ക്യാപ്റ്റന്മാരും നാവികരും അവരുടെ ഉപകരണങ്ങളും മുത്ത് വിളവെടുപ്പും പ്രദര്‍ശിപ്പിച്ചു. മുത്തുച്ചിപ്പി തുറക്കുന്ന ‘ഫലഖ്’ ചടങ് ക്ലബ്ബ് മറൈന്‍ ആര്‍ട്സ് ബാന്‍ഡിന്റെ അകമ്പടിയോടെയാണ് നടന്നത്. കുവൈത്തിന്റെ പൈതൃകം സംരക്ഷിക്കാനും,പ്രോത്സാഹിപ്പിക്കാനും യുവതലമുറയെ പ്രേരിപ്പിക്കുന്നു.രാജ്യത്തിന്റെ ചരിത്രം ഓര്‍മിപ്പിക്കുന്ന പൂര്‍വ്വികരുടെ ത്യാഗസ്മരണയില്‍ ബന്ധം ശക്തിപ്പെടുത്തുന്നതിന് യാത്ര ലക്ഷ്യമിടുന്നു. അമീറിന്റെ വാര്‍ഷിക സ്പോണ്സര്ഷിപ്പില് അദ്ദേഹം അഭിമാനം പ്രകടിപ്പിച്ചു. യുവാക്കളെ ബുദ്ധിമുട്ടുകള്‍ സഹിക്കുന്നതിനും, വിലപ്പെട്ട ജീവിതപാഠങ്ങള്‍ പഠിക്കുന്നതിനും മുങ്ങല്‍ വിദഗ്ധരായ യുവാക്കളുടെയും,അവരുടെ കുടുംബങ്ങളുടെയും മറൈന്‍ ഹെറിറ്റേജ് കമ്മിറ്റിയുടെയും അര്‍പ്പണബോധത്തെ പ്രശംസിക്കുകയും ചെയ്തു.