27 മില്യണ്‍ ഫോളോവേഴ്സ്
അബുദാബി : കാനച്ചേരിക്കൂട്ടം യുഎഇയുടെ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങള്‍ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ കലാവിരുന്നോടെ സമാപിച്ചു. എഴുത്തുകാരനും അധ്യാപകനുമായ കെ.പി ഇബ്രാഹീം മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സാജിദ് കെഎന്‍ അധ്യക്ഷനായി. വ്യവസായ പ്രമുഖന് അബ്ദുസ്സലാം എന്‍കെ,മുഖ്യ രക്ഷധികാരി പിവി അബ്ദുറഹ്മാന് ഹാജി,റസാഖ് കെപി പ്രസംഗിച്ചു. ദീര്‍ഘകാലം പ്രവാസ ജീവിതം നയിച്ച മുതിര്‍ന്ന അംഗങ്ങളായ പിവി അബ്ദുറഹ്മാന്‍ഹാജി,നൂറുദ്ദീന്‍ എംപി,ഷംസുദ്ദീന് കെപി,പിവി അബ്ദുല്‍ ഖാദര്‍, അബ്ദുസ്സലാം പി എന്നിവരെ ഇഖ്ബാല്‍,സകരിയ,കെഎന്‍ സാദിഖ്,റസാഖ് കെപി എന്നിവര്‍ ആദരിച്ചു. കാനച്ചേരിക്കൂട്ടം അംഗങ്ങളുടെയും കുട്ടികളുടെയും വ്യത്യസ്ത കലാ പരിപാടികളും അരങ്ങേറി.
അബുദാബിയില്‍ 1974ല്‍ രൂപീകൃതമായ കാനച്ചേരിക്കൂട്ടം നിരവധി സാമൂഹിക,സാംസ്കാരിക, ജീവകാരുണ്യ പ്രവത്തങ്ങള്‍ നടത്തിവരുന്ന കൂട്ടായ്മയാണ്. 2024 ജനുവരി മുതല്‍ ഡിസംബര്‍ വരെ യുഎഇലെ വിവിധ എമിറേറ്റുകളിലും നാട്ടിലുമായി വ്യത്യസ്ത കലാ-കായിക മത്സരങ്ങളും,രക്തദാന ക്യാമ്പ് ഉള്‍പ്പെടെയുള്ള വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടത്തിയിരുന്നു. ജോ.സെക്കട്ടറി മുഖ്താര്‍ ടിവി,ജലീല്‍ കൊയക്കോട്ട്,ഷാഹിദ് എന്‍പിആര്‍ എന്നിവര്‍ അവതാരകരായി. ജനറല്‍ സെക്രട്ടറി ഷമീം ടിവി സ്വാഗതവും ട്രഷറര്‍ ഇഖ്ബാല്‍ മരുവോട്ട് നന്ദിയും പറഞ്ഞു.