
ഈദ് അവധി ദിവസങ്ങളില്‍ ദുബൈയില്‍ 222 യാചകര്‍ പിടിയില്‍
റിയാദ് : സൗദിയിലെ റിയാദില്‍ മലയാളിയെ കാണാനില്ലെന്ന് പരാതി. കൊല്ലം നെടുമ്പന സ്വദേശി വാസുദേവന്‍ പിള്ള ബാലചന്ദ്രനെയാണ് കഴിഞ്ഞ ഒരു മാസത്തിലേറെയായി കാണാതായത്. 55 വയസാണ്. സ്വകാര്യ സ്ഥാപനത്തില്‍ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 13ന് താമസസ്ഥലത്ത് നിന്ന് കമ്പനിയിലേക്ക് പോയ ഇദ്ദേഹം ഉച്ചയ്ക്ക് നാട്ടിലേക്ക് വിളിച്ച് ഭാര്യ പ്രസന്ന കുമാരിയുമായി സംസാരിച്ചിരുന്നു. പിന്നീട് യാതൊരു വിവരവും ലഭിച്ചിട്ടില്ല. തുടര്‍ന്ന് സൗദി ഇന്ത്യന്‍ എംബസിയിലും, ഇയാള്‍ ജോലി ചെയ്തിരുന്ന റിയാദിലെ ഹാര്‍ട്ട് കണ്‍സട്രക്ഷന്‍ കമ്പനിയിലും പരാതി നല്‍കിയിട്ടുണ്ട്. തിരോധാനവുമായി ബന്ധപ്പെട്ട് റിയാദിലെ സാമൂഹ്യ പ്രവര്ത്തകന് സിദ്ദിഖ് തുവൂരിന്റെ നേതൃത്വത്തില്‍ തെരച്ചില്‍ നടത്തുന്നുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 00966 50 851 7210 എന്ന നമ്പറിലോ 00917034545005 എന്ന നമ്പറിലോ ബദ്ധപ്പെടേണ്ടതാണ്.