അബുദാബി സിറ്റി പ്രവാസി സാഹിത്യോത്സവ് 27ന്
വിദേശ രാജ്യങ്ങളിലെ ഇന്ത്യക്കാരെ അടിയന്തര സാഹചര്യങ്ങളില്‍ സഹായിക്കുന്നതിനായി ഏര്‍പ്പെടുത്തിയ ഇന്ത്യന്‍ കമ്മ്യുണിറ്റി വെല്‍ഫയര്‍ ഫണ്ടിന്റ പ്രവര്‍ത്തനം സുതാര്യമാക്കണമെന്നും ഘടനാപരമായ മാറ്റം വരുത്തണമെന്നും മുസ്്ലിംലീഗ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറിയുമായ ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി ഇന്ന് പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു. ജോലിയാവശ്യാര്‍ത്ഥവും മറ്റും വിദേശ രാജ്യങ്ങളില്‍ എത്തുന്ന ഇന്ത്യന്‍ പൗരന്മാര് ദുരിതത്തിലാകുന്ന സന്ദര്‍ഭങ്ങളിലും മറ്റു അടിയന്തര സാഹചര്യങ്ങളിലും സഹായിക്കുന്നതിന് വേണ്ടിയാണ് 2009 ല്‍ അന്നത്തെ യുപിഎ ഗവണ്മെന്റ് ഇത്തരത്തിലുള്ള ഒരു സംവിധാനം ഏര്‍പ്പെടുത്തിയത്. ഏറ്റവും അര്‍ഹതയുള്ള കേസുകള്‍ക്ക് സഹായം എത്തിക്കുക എന്നതാണ് ഈ പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. വിദേശ രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസി/ കോണ്‍സുലേറ്റുകള്‍ മുഖേന നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ പ്രവര്‍ത്തനം സുതാര്യമല്ലെന്നാണ് പാര്‍ലമെന്റ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി റിപ്പോര്‍ട്ട് തന്നെ വ്യക്തമാക്കുന്നത്. ഫണ്ട് കുറ്റമറ്റതും സുതാര്യവും ഉത്തരവാദിത്തോടും നടപ്പിലാക്കേണ്ട ആവശ്യകതയെ കുറിച്ച് റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യം എം.പി ചൂണ്ടിക്കാട്ടി. ഈ സ്കീം പ്രയോജനരകരമാണെങ്കിലും ഫണ്ടിനെ കുറിച്ചും അതിന്റെ ഉപയോഗത്തെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ ആളുകളിലേക്ക് എത്തിക്കേണ്ടതിന്റെ ആവശ്യകതയും റിപ്പോര്‍ട്ടില്‍ ഊന്നിപ്പറയുന്നുണ്ട്. കൂടാതെ ഫണ്ടിന്റെ വിനിയോഗം സംബന്ധിച്ച് നിരീക്ഷിക്കുന്നതിനും വിലയിരുത്തന്നതിനും സുതാര്യമായ ഒരു സംവിധാനം സജ്ജമാക്കണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നുണ്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇക്കാര്യത്തില്‍ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നതിന് എംബസികളുടെ പ്രതിനിധിയും ഇന്ത്യന്‍ കമ്മ്യുണിറ്റിയുടെ പ്രതിനിധിയും ഉള്‍പ്പെടുന്ന കമ്മിറ്റി ഉണ്ടാക്കുന്നതിന് എംബസികളും, കോണ്‍സുലേറ്റുകളും മുന്‍കൈയ്യെടുക്കണമെന്നും എം.പി പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു. ഐസിഡബ്ല്യുഎഫിന്റെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും സുതാര്യമാക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്ദ്ധന്, എംപിയുടെ ചോദ്യത്തിന് മറുപടിയായി പാര്‍ലമെന്റില്‍ പറഞ്ഞു.