കുവൈത്ത് – ഒമാന്, യുഎഇ – ഖത്തര് : ഗള്ഫ് കപ്പിന് സമനില തുടക്കം
കോഴിക്കോട്: സമുദായങ്ങള് തമ്മിലുള്ള മൈത്രി മുസ്ലിം ലീഗിന്റെ പ്രഖ്യാപിത അജണ്ടയാണെന്ന് മുസ്ലിംലീഗ് ദേശീയ ജനറല് സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കെ.എം.സി.സി ഗ്ലോബല് സമ്മിറ്റില് അധ്യക്ഷ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പലരും നാടിനെ വിഭജിക്കാന് ശ്രമിക്കുമ്പോള് മുസ്ലിംലീഗ് നാടിനെ ഒന്നിച്ച് നിര്ത്തി മുന്നോട്ട് പോകാനാണ് ശ്രമിക്കുന്നത്. മുനമ്പം വിഷയം വന്നപ്പോള് പ്രശ്നം സാമുദായിക സ്പര്ധ കൂടാതെ പരിഹരിക്കാന് സാദിഖലി ശിഹാബ് തങ്ങള് ശ്രമിക്കുന്നത് നാട് ഒന്നിച്ച് നില്ക്കുന്നതിന് വേണ്ടിയാണ്. മുസ്ലിംലീഗിന്റെ പ്രഖ്യാപിതമായ അജണ്ടയുടെ ഭാഗമാണിത്. അദ്ദേഹം പറഞ്ഞു.
നാടിന്റെ രാഷ്ട്രീയ ഭാഗധേയം നിര്വ്വഹിക്കുന്നതില് കെഎംസിസിയുടെ പങ്ക് വളരെ വലുതാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലോക കേരള സഭ നിലവില് വന്നിട്ട് പോലും ഫലപ്രദമായ രീതിയില് പ്രവാസി പ്രശ്നങ്ങള് പരിഹരിക്കാന് സാധിച്ചിട്ടില്ല. അതേസമയം കെഎംസിസിയുടെ പ്രവര്ത്തനങ്ങളെ വിമര്ശകര് പോലും അഭിനന്ദിക്കുന്ന അവസ്ഥയാണുള്ളത്. ലോകത്ത് എവിടെ എത്തിയാലും അവിടെയുള്ള മലയാളികള് രാഷ്ട്രീയത്തിനതീതമായി കെഎംസിസിയുമായി സഹകരിക്കുന്നത് ഈ കൂട്ടായ്മയുടെ മഹത്വം വെളിപ്പെടുത്തുന്ന കാര്യമാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.