
അബുദാബി പൊന്നാനി മണ്ഡലം ഗള്‍ഫ് ചന്ദ്രിക പ്രചാരണ കാമ്പയിന് പ്രൗഢ തുടക്കം
ജിസാന്‍ : ജിസാന്‍ ചേംബറിനു കീഴില്‍ രൂപീകൃതമായ കൊമേഴ്ഷ്യല്‍ സെക്ടര്‍ കമ്മിറ്റിയുടെ പ്രഥമ യോഗം ജിസാനില്‍ ചേര്‍ന്നു. ജിസാനിലെ ചെറുകിട ബിസിനസ് സ്ഥാപനങ്ങള്‍,മുറ്റു വ്യാപാര മേഖലകള്‍ തുടങ്ങിയവയുടെ ഉന്നമനം ലക്ഷ്യം വെച്ചാണ് കമ്മിറ്റി രൂപീകരിച്ചിട്ടുള്ളത്. പ്രവാസി ഇന്ത്യക്കാരെ പ്രതിനിധീകരിച്ച് ജിസാന്‍ കെഎംസിസി പ്രസിഡന്റും സിസിഡബ്ലൂഎ മെമ്പറുമായ ശംസു പൂക്കോട്ടൂര്‍ കമ്മിറ്റിയില്‍ അംഗമാണ്.
നിലവിലെ സാഹചര്യത്തില്‍ ചെറുകിട വ്യാപാര മേഖല നേരിടുന്ന പ്രതിസന്ധിയെ കുറിച്ച് പ്രഥമ യോഗത്തില്‍ ശംസു പൂക്കോട്ടൂര്‍ കമ്മിറ്റിയെ ബോധ്യപ്പെടുത്തി. കമ്മിറ്റിയുടെ പ്രസിഡന്റായി അബ്ദുല്‍ ലത്തീഫ് ഉമര്‍ മദ്ഖലിനെയും ഡെപ്യൂട്ടി പ്രസിഡന്റായി മനാഹ് അലി സഈസിയെയും പ്രഥമ യോഗം തിരഞ്ഞെടുത്തു.