
എഐഎം കോണ്‍ഗ്രസ് 7 മുതല്‍ 9 വരെ
റിയാദ് : സഊദി അറേബ്യയുടെ വിവിധ പ്രദേശങ്ങളില്‍ അടുത്ത ദിവസങ്ങളില്‍ കനത്ത മഴക്കും ശക്തമായ കാറ്റിനും ആലിപ്പഴ വര്‍ഷത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി. ചൊവ്വാഴ്ച വരെ കനത്ത മഴ തുടരുമെന്നാണ് അധികൃതരുടെ പ്രവചനം. വിവിധ ഭാഗങ്ങളില്‍ അങ്ങിങ്ങായി മഴ തുടരുന്നുണ്ട്. ജിസാന്‍, അസീര്‍, നജ്റാന്, അല്‍ബഹ, മക്ക, മദീന, ഖാസിം, ഹായില്‍, റിയാദ്, കിഴക്കന്‍ മേഖല, വടക്കന്‍ മേഖലകളില്‍ ശക്തമായ കാറ്റും ആലിപ്പഴത്തോടൊപ്പമുള്ള കനത്ത മഴയും ഉണ്ടാകാം. അതിര്‍ത്തികള്‍. തബൂക്ക്, അല്‍ജൗഫ് ഭാഗങ്ങളിലും മഴയുണ്ടാവും. വടക്കന്‍ അതിര്‍ത്തികളിലും കിഴക്കന്‍ പ്രദേശങ്ങളിലും രാജ്യത്തിന്റെ തെക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളിലും രാത്രിയിലും അതിരാവിലെയും മൂടല്‍മഞ്ഞ് രൂപപ്പെട്ടേക്കാം.
ചെങ്കടലിന് മുകളിലൂടെ കാറ്റ് വടക്ക് നിന്ന് വടക്ക് പടിഞ്ഞാറ് ദിശയിലും വടക്ക്, മധ്യ ഭാഗങ്ങളില്‍ മണിക്കൂറില്‍ 1535 കി.മീ വേഗതയിലും തെക്ക് കിഴക്ക് നിന്ന് തെക്ക് പടിഞ്ഞാറ് ദിശയിലും, തെക്ക് ഭാഗത്ത് മണിക്കൂറില്‍ 2040 കി.മീ വേഗതയിലും കാറ്റ് വീശാനിടയുണ്ട്. തിരമാലകള്‍ ഒരു മീറ്ററില്‍ നിന്ന് രണ്ട് മീറ്ററില്‍ കൂടുതല്‍ ഉയരത്തിലെത്താം. കടല്‍ താരതമ്യേന ശാന്തമായിരിക്കും. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കാനും സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാനും അധികാരികള്‍ നല്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും സിവില്‍ ഡിഫന്‍സ് എല്ലാ പൗരന്മാരോടും അഭ്യര്‍ത്ഥിച്ചു. അതെ സമയം സഊദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ തണുപ്പിലേക്ക് നീങ്ങിക്കഴിഞ്ഞു.