
ഈദ് അവധി ദിവസങ്ങളില്‍ ദുബൈയില്‍ 222 യാചകര്‍ പിടിയില്‍
അബുദാബി : 22 തരം പെരുമാറ്റങ്ങള്‍ സ്കൂളുകളില്‍ നിരോധിച്ചുകൊണ്ട് അബുദാബി വിദ്യാഭ്യാസ വകുപ്പ് പെരുമാറ്റച്ചട്ടം പുറത്തിറക്കിയിരിക്കുകയാണ്. സ്കൂളുകള്‍ക്കും ജീവനക്കാര്‍ക്കുമാണ് ഇത് ബാധകമാക്കിയിരിക്കുന്നത്. ക്ലാസ്മുറികളിലും വിദ്യാര്‍ഥികള്‍, സഹപ്രവര്‍ത്തകര്‍, മാതാപിതാക്കള്‍ എന്നിവരുമായുള്ള സംസാരത്തില്‍ മാന്യത പാലിക്കുകയും ബഹുമാനത്തോടെ പെരുമാറുകയും ചെയ്യണം, അധ്യാപന ജോലിയുടെ മാന്യതയ്ക്ക് നിരക്കാത്ത പെരുമാറ്റം പാടില്ലെന്നുമാണ് പ്രധാന നിബന്ധനകള്‍. പ്രഫഷണല്‍ മര്യാദയ്ക്കു നിരക്കാത്ത 6 നടപടികളും നിരോധിച്ചിട്ടുണ്ട്. ദേശീയ സ്വത്വത്തോടും ഇമാറാത്തി സാംസ്കാരിക മൂല്യങ്ങളോടും ബഹുമാനം ഉണ്ടായിരിക്കണമെന്നും സ്കൂളിലെ എല്ലാ അംഗങ്ങള്‍ക്കും മാന്യമായ തൊഴില്‍ അന്തരീക്ഷം ആയിരിക്കണമെന്നും അഡെക് പുറത്തിറക്കിയ നയത്തില്‍ പറയുന്നു. ജീവനക്കാര്‍, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍ എന്നിവര്‍ക്കിടയില്‍ വിവേചനം പാടില്ല. സ്കൂളില്‍ മതം, രാഷ്ട്രീയം, വംശീയത, തീവ്രവാദം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയവുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ ഉണ്ടാവരുത്.
സ്കൂള്‍ ഡ്രസ് കോഡിനു വിരുദ്ധമായ വസ്ത്രധാരണം പാടില്ല. അധ്യാപകര്‍ പ്രഫഷനല്‍, ധാര്‍മിക പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കരുത്. ഭിന്ന സംസ്കാരങ്ങളെയും മതവിഭാഗങ്ങളെയും ബഹുമാനിക്കണമെന്നും വിദ്യാര്‍ഥികള്‍ക്കിടയിലും സഹപ്രവര്‍ത്തകര്‍ക്കിടയിലും വിവേചനവും പാടില്ല.
സഹപ്രവര്‍ത്തകരുടെ ഭാഗത്തു നിന്ന് അനുചിത പെരുമാറ്റമോ വാക്കാലോ ശാരീരികമായോ ഉപദ്രവിക്കലോ പാടില്ല. കിംവദന്തികള്‍ പ്രചരിപ്പിക്കുകയോ സഹപ്രവര്‍ത്തകര്‍ക്ക് കോട്ടം വരുത്തുന്ന പ്രവര്‍ത്തികളോ ചെയ്യരുത്. സഹപ്രവര്‍ത്തകരുടെ രഹസ്യവിവരങ്ങള്‍ വെളിപ്പെടുത്തുകയോ ജോലിയില്‍ നിന്ന് അവരെ മനഃപൂര്‍വം ഒഴിവാക്കുകയോ പ്രഫഷനല്‍ വിവരങ്ങള്‍ തടഞ്ഞുവയ്ക്കുകയോ ചെയ്യുന്നത് ഗുരുതര കുറ്റകൃത്യമായി കണക്കാക്കുമെന്നും പ്രഫഷനല്‍ നിലവാരം മെച്ചപ്പെടുത്താന്‍ സഹപ്രവര്‍ത്തകരെ പിന്തുണയ്ക്കണമെന്നും നയത്തില്‍ പറയുന്നു.
മാത്രമല്ല, നിയമങ്ങമങ്ങള് പാലിക്കുകയും നിയമലംഘനങ്ങള്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് തത്സമയം റിപ്പോര്‍ട്ട് ചെയ്യാനും അധ്യാപകര്‍ തയാറാകണം. വ്യാജ യോഗ്യതയോ ംീൃസ ലഃുലൃശലിരല സര്‍ട്ടിഫിക്കറ്റോ ഉണ്ടാക്കുക, നിയമലംഘനങ്ങള്‍ മറച്ചുവയ്ക്കുക, നിയമങ്ങള്‍ മനഃപൂര്‍വം ലംഘിക്കുകയോ അവഗണിക്കുകയോ ചെയ്യുക എന്നിവയും ഗുരുതര കുറ്റകൃത്യമായി കണക്കാക്കും. കൂടാതെ, സ്വന്തം സ്കൂളിലെ കുട്ടികള്‍ക്ക് സ്വകാര്യ ട്യൂഷന് നല്‍കുന്നതും നിയമലംഘനമാണ്. മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയത്തില്‍ നിന്ന് അനുമതി എടുത്ത ശേഷമേ സ്വകാര്യ ട്യൂഷന് നല്‍കാവൂ.
വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ഡിജിറ്റല്‍ സുരക്ഷ ഉറപ്പാക്കുകയും സൈബര്‍ തട്ടിപ്പുകളെ കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസുകളും നല്‍കണം. സ്കൂളിലെ ഡിജിറ്റല്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുകയോ വ്യക്തിഗത വിവരങ്ങള്‍ പകര്‍ത്താനോ പങ്കിടാനോ പാടില്ല. കുറ്റകൃത്യം റിപ്പോര്‍ട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യം വിദ്യാര്‍ഥികളെ ബോധ്യപ്പെടുത്തണമെന്നും പറയുന്നു. അബുദാബിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നിയമം ബാധകമാണെന്നും അഡെക് വ്യക്തമാക്കിയിട്ടുണ്ട്.