കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
തിരുവനന്തപുരം : മലപ്പുറം ജില്ലയെ അധിക്ഷേപിച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ വിവാദ അഭിമുഖവുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ഉത്തരം മുട്ടി പിണറായി. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായി ഉത്തരം പറയാതെ അന്‍വറിനെയും മറ്റും ആക്ഷേപിക്കാനാണ് മെനക്കെട്ടത്. അഭിമുഖത്തിന് വേണ്ടി പിആര്‍ ഏജന്‍സിയെ ഏല്പിച്ചിട്ടില്ലെന്നും ദ ഹിന്ദു പത്രം മാന്യമായ രീതിയില്‍ വിശദീകരണം നല്‍കിയെന്നും പറഞ്ഞ് പിണറായി വിജയന് ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഒഴിഞ്ഞു മാറുകയായിരുന്നു. അഭിമുഖത്തിനിടയില്‍ മുറിയിലേക്ക് വന്നത് ആരാണെന്ന് അറിയില്ലെന്നും തനിക്ക് തെറ്റ് പറ്റിയിട്ടില്ലെന്നും പറഞ്ഞ് വിവാദ വിഷയങ്ങളില്‍ ഒഴിഞ്ഞു മാറുന്ന നിലപാടാണ് വാര്‍ത്താസമ്മേളനത്തില്‍ സ്വീകരിച്ചത്. മലപ്പുറം ജില്ലയെയും മറ്റും ആക്ഷേപിക്കുന്ന പരാമര്‍ശത്തില്‍ കൃത്യമായ വിശദീകരണം നല്‍കാതെ ഉരുണ്ട് കളിക്കുകയായിരുന്നു. ദ ഹിന്ദുവിലെ അഭിമുഖം ദേശീയ തലത്തില്‍ ചര്‍ച്ചയാവുകയും ഒരു പ്രദേശത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുകയും ചെയ്ത പരാമര്‍ശങ്ങള്‍ വന്നതോടെ പ്രതിരോധത്തിലായ പിണറായി വിജയനും സിപിഎമ്മും ഇപ്പോള്‍ വീണിടത്ത് കിടന്ന് ഉരുളുകയാണ്. കൃത്യമായ വിശദീകരണം നല്കിയാല് വീണ്ടും കുടുങ്ങുമെന്നായതോടെ നുണകള്‍ ആവര്‍ത്തിക്കാനും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുമാണ് പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ ശ്രമിച്ചത്.