കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
കേരളത്തില്‍ അതിതീവ്രതയുള്ള ക്ലേസ് 1B വകഭേദം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്. ആഫ്രിക്കയില്‍ വ്യാപിച്ച തീവ്രതയുള്ള എം പോക്സ് വകഭേദമാണ് ക്ലേഡ് 1B. മലപ്പുറത്ത് ദുബൈയില്‍ നിന്നെത്തിയ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ത്യയിലെ ആദ്യ ക്ലേഡ് 1B വകഭേദമാണ് മലപ്പുറത്തേത്. ക്ലേഡ് 1B വകഭേദം ചൂണ്ടിക്കാട്ടിയാണ് നേരത്തെ ആഫ്രിക്കയില്‍ ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. കോവിഡ് പോലെ ക്ലേഡ് 1B വായുവിലൂടെ പകരുന്ന തരത്തിലേക്ക് വകഭേദം മാറാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ പറഞ്ഞു.